വാഷിങ്ടണ്‍ ഡിസി: ലോകത്തിന്റെ തന്നെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭാഗമാണ് ഇന്തോ-പസഫിക്ക് മേഖല. അതില്‍ ഇന്ത്യയുടെ വളര്‍ച്ചയും പ്രവര്‍ത്തനവും പിന്തുണക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. ഇന്ത്യ വളരെ വലിയ വെല്ലുവിളികളാണ് അഭിമുഖീകരിക്കുന്നത്, പ്രത്യേകിച്ച് ചൈനയില്‍ നിന്നും. രാജ്യങ്ങളുടെ സ്വാഭാവിക വളര്‍ച്ചയെ മുരടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളെ ചെറുത്ത് നിറുത്തുമെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
ഇന്തോപസഫിക്കില്‍ ഭാരതത്തിന്റെ സ്ഥാനം ഉറച്ചുനില്ക്കാനും മേഖലയെ ശക്തിപ്പെടുത്താനും ഈ പ്രവര്‍ത്തനത്തില്‍ ഇന്ത്യയുടെ ഉയര്‍ച്ചയ്ക്കും പ്രാദേശിക നേതൃത്വത്തിനും പിന്തുണ നല്‍കാനുമുള്ള പ്രസിഡന്റ് ജോ ബൈഡന്റെ കാഴ്ചപ്പാടിന്റെ രൂപരേഖ നല്‍കുന്നുവെന്ന് ഇന്തോപസഫിക് നയതന്ത്ര റിപ്പോര്‍ട്ട് വ്യക്തമാക്കി.
ദക്ഷിണേഷ്യയില്‍ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനായി യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും ചേര്‍ന്ന് പ്രാദേശിക ഗ്രൂപ്പുകളിലൂടെ പ്രവര്‍ത്തിക്കുന്ന ഒരു തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും നിര്‍മ്മിക്കും. ആരോഗ്യം, ബഹിരാകാശം, സൈബര്‍സ്പേസ് തുടങ്ങിയ പുതിയ പ്രവര്‍ത്തന മേഖലകളില്‍ സഹകരിക്കും. സാമ്പത്തിക, സാങ്കേതിക സഹകരണം ആഴത്തിലാക്കുക. ഒപ്പം സ്വതന്ത്രമായ ഇന്തോ-പസഫിക്കിനായി പ്രയത്നിക്കുയെന്നും വൈറ്റ് ഹൗസ് പറഞ്ഞു.
ഒരു പുതിയ യുഗത്തിനായി കൂട്ടായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്വതന്ത്രവും തുറന്നതുമായ ഇന്തോപസഫിക് കൈവരിക്കാന്‍ കഴിയൂ. ഇത് ഇന്ത്യയുടെ തുടര്‍ച്ചയായ ഉയര്‍ച്ചയെയും പ്രാദേശിക നേതൃത്വത്തെയും യുഎസ് പിന്തുണയ്ക്കുമെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്. ഇന്ത്യ ദക്ഷിണേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും സമാന ചിന്താഗതിയുള്ള പങ്കാളിയും നേതാവുമാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു, തെക്കുകിഴക്കന്‍ ഏഷ്യയില്‍ സജീവവും ബന്ധപ്പെട്ടിരിക്കുന്നു, ക്വാഡിന്റെയും മറ്റ് പ്രാദേശിക ഫോറങ്ങളുടെയും പ്രേരകശക്തിയും പ്രാദേശിക വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള ഒരു എഞ്ചിന് ആണെന്നും വൈറ്റ് ഹൗസ് പ്രസ്താവന കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളെക്കാളും വ്യത്യസ്തമായ ഒരു സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളതെന്ന് വൈറ്റ് ഹൗസിലെ ഒരു മുതിര്‍ന്ന അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥന് പറഞ്ഞു. എന്നാല്‍ ഇന്ത്യ വളരെ നിര്‍ണായകമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. യാഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ (എല്‍എസി) ചൈനയുടെ പെരുമാറ്റം ഇന്ത്യയെ ഉത്തേജിപ്പിക്കുന്ന സ്വാധീനം ചെലുത്തിയിട്ടുണ്ട്.
സമുദ്രത്തില്‍ പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു ജനാധിപത്യരാജ്യവുമായി പ്രവര്‍ത്തിക്കാനുള്ള മികച്ച അവസരങ്ങള്‍ ഞങ്ങള്‍ കാണുന്നത്. ലോകകാര്യങ്ങളുടെ അടിസ്ഥാനത്തില്‍ മേഖലയിലെ നിര്‍ണായക പ്രശ്നങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് സാധിക്കുമെന്നും അഡ്മിനിസ്ട്രേഷന് ഉദ്യോഗസ്ഥന് പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തെ കുറിച്ചും റിപ്പോര്‍ട്ട് പരാമര്‍ശിച്ചു.
ഇന്ത്യ ഒരു നിര്‍ണായക തന്ത്രപരമായ പങ്കാളിയാണെന്ന തിരിച്ചറിവും, ആ ബന്ധം ഗണ്യമായി വിശാലമാക്കാനും ആഴത്തിലാക്കാനും ആഗ്രഹമുണ്ട്. പുതിയ ഇന്തോപസഫിക് തന്ത്രം മുന്‍ ഭരണകൂടങ്ങളുടെ പ്രവര്‍ത്തനത്തെയും ഇന്തോപസഫിക് മേഖലയുടെ പ്രാധാന്യത്തെക്കുറിച്ച് ഉയര്‍ന്നുവന്ന വിശാലമായ സമവായത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, മംഗോളിയ, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍, തായ്വാന്, വിയറ്റ്നാം, പസഫിക് ദ്വീപുകള്‍ എന്നീ പ്രമുഖ പ്രാദേശിക പങ്കാളികളുമായുള്ള ബന്ധം യുഎസ് ശക്തിപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: