മോസ്കോ : റഷ്യ- യുക്രെയിന് സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനുള്ള സമവായ ശ്രമങ്ങളെല്ലാം വിഫലമായതോടെ ഏത് സമയവും ആക്രമണം ഉണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി വീണ്ടും യുഎസ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിനുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് ശനിയാഴ്ച അമ്പത് മിനിട്ടോളം ഫോണില്‍ സംസാരിച്ചിരുന്നു. അതിനുശേഷം ജോ ബൈഡന് യുക്രെയിനിലുള്ള യുഎസ് പൗരന്മാര്ക്ക് മുന്നറിയിപ്പും നല്കി.
വിമാനത്തിലൂടെ ബോംബ് വര്‍ഷിച്ചാകും റഷ്യ യുക്രെയിനിന് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കമിടുക. യുക്രെയിനിലുള്ള യുഎസ് പൗരന്മാര് എത്രയും പെട്ടന്ന് തിരിച്ചെത്താനും ആവശ്യപ്പെട്ടു. യുക്രൈന് അതിര്‍ത്തികളില്‍ റഷ്യ ഒരു ലക്ഷത്തിലധികം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. കീവില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ഞായറാഴ്ചയോടെ നിര്‍ത്താന്‍ യുഎസ് തീരുമാനിച്ചിട്ടുണ്ട്. കുറച്ച് പ്രതിനിധികള്‍മാത്രം രാജ്യത്ത് തങ്ങിയാല്‍മതിയെന്നാണ് യുഎസ് തീരുമാനമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവന് പറഞ്ഞു.
ഇത് കൂടാതെ ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ജര്‍മ്മനി, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ 12 രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരോട് യുക്രൈന് വിടാന്‍ നിര്‍ദ്ദേശിച്ചു. കാനഡ എംബസി ഉദ്യോഗസ്ഥരെ പോളണ്ട് അതിര്‍ത്തിയിലെ ലിവിവിലേക്ക് മാറ്റി. അധിനിവേശവുമായി മുന്നോട്ടുപോയാല്‍ റഷ്യയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം യുക്രെയിന് അധിനിവേശം സംബന്ധിച്ച ആരോപണങ്ങളെല്ലാം റഷ്യ തള്ളി. അമേരിക്ക യുദ്ധഭീതി പരത്തുകയാണെന്ന് റഷ്യ ആരോപിച്ചു. പ്രകോപനപരമായ ഊഹോപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും റഷ്യ ആവശ്യപ്പെട്ടു. യുക്രൈനില്‍നിന്ന് പ്രകോപനമുണ്ടായേക്കാമെന്നത് മുന്‍നിര്‍ത്തി യുക്രൈന് തലസ്ഥാനമായ കീവിലെ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചതെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉപരോധം റഷ്യയും അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള എല്ലാ ബന്ധവും തകര്‍ക്കും. വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന തീരുമാനമാകും അതെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: