ലഖ്നൗ: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരേ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗാന്ധി കുടുംബത്തിലുള്ള നാലുപേരെ പാര്‍ലമെന്റിലേക്ക് അയച്ചത് ഉത്തര്‍പ്രദേശുകാരാണ്. എന്നാല്‍ കേരളത്തില്‍ എത്തുമ്പോള്‍ പ്രിയങ്കയും രാഹുലും ഉത്തര്‍പ്രദേശിനെ നിശിതമായി വിമര്‍ശിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും യോഗി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് യോഗിയുടെ പ്രതികരണം.
വിദേശത്ത് പോകുമ്പോള്‍ രാഹുലും പ്രിയങ്കയും ഇന്ത്യയെ വിമര്‍ശിക്കുകയും രാജ്യത്തിന് നേരേ വിരല്‍ ഉയര്‍ത്തുകയും ചെയ്യുന്നുവെന്നും യോഗി പറഞ്ഞു. രാഹുലിനും പ്രിയങ്കയ്ക്കും ഇന്ത്യക്കാരില്‍ വിശ്വാസമില്ലാതായി. അതുകൊണ്ടാണ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഇരുവരും സ്വന്തം രാജ്യത്തിനെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും യോഗി ആരോപിച്ചു. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരമാണ് യു.പിയില്‍ നടക്കുന്നത്. ഫെബ്രുവരി 14ന് അസംബ്ലി തിരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: