മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലിഗാവോണില്‍ നടന്ന ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ച ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയ്ക്കെതിരെ പൊലീസ് കേസെടുത്തു. ഈ റാലിയ്ക്ക് പിന്തുണ നല്കിയ എഐഎംഐഎം എംഎല്‍എ മുഫ്തി മുഹമ്മദ് ഇസ്മയില്‍ ഖാസിമിയ്ക്കെതിരെയും കേസെടുത്തു.
ആയിരങ്ങളാണ് ഹിജാബ് അനുകൂല റാലിയില്‍ പങ്കെടുത്തത്. ഹിജാബ് നിരോധിച്ച നടപടി കര്‍ണ്ണാടക സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് റാലി നടന്നത്. പൊലീസ് അനുമതി വാങ്ങാതെയായിരുന്നു റാലി സംഘടിപ്പിച്ചതെന്ന് പറയുന്നു. ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയുടെ പ്രവര്‍ത്തകരായ നാല് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. 144ാം വകുപ്പനസുരിച്ചുള്ള നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയതിനാണ് കേസെടുത്തത്.
ഹിജാബ് അനുകൂല റാലി സംഘടിപ്പിച്ച ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടന കര്‍ണ്ണാടകത്തിലെ പിഇഎസ് കോളെജില്‍ ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചതിന് ബിബി മസ്കാന് ഖാന് എന്ന പെണ്‍കുട്ടിക്ക് അഞ്ച് ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. ട്വീറ്റിലൂടെയാണ് ദിയോബാന്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജമാഅത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടന ബീബി മസ്കാന് ഖാന് സമ്മാനം പ്രഖ്യാപിച്ചത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. രാജ്യമൊട്ടുക്ക് ഹിജാബിന്റെ പേരില്‍ മുസ്ലിം ഐക്യം സൃഷ്ടിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുകയാണ് ജമാഅത്ത് ഉലമ ഐ ഹിന്ദ്. ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യമെന്ന് പറയപ്പെടുന്നു.
കര്‍ണ്ണാടകയിലെ ഉഡുപ്പിയിലാണ് ഈ ഹിജാബ് സമരം ആരംഭിച്ചത്. ഉഡുപ്പിയിലെ കോളെജില്‍ ഏതാനും വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിച്ചെത്തിയതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. വര്‍ഷങ്ങളായി ഇല്ലാത്ത പതിവാണ് ആറ് വിദ്യാര്‍ത്ഥിനികള്‍ തുടങ്ങിവെച്ചത്. ഇതിനെ കോളെജ് അധികൃതര്‍ എതിര്‍ക്കുകയും യൂണിഫോം മാത്രമേ അനുവദിക്കൂ എന്ന നിലപാടെടുക്കുകയും ചെയ്തു. ഇതോടെ കാമ്പസ് അന്തരീക്ഷം കലുഷിതമായി. ഇതിന് പിന്നില്‍ ആസൂത്രണഗൂഡാലോചനയാണെന്നാണ് കര്‍ണ്ണാടക വിദ്യാഭ്യാസമന്ത്രി ബി.സി. നാഗേഷ് ആരോപിച്ചത്. ഈ പെണ്‍കുട്ടികള്‍ തന്നെ പിന്നീട് ഹിജാബ് ധരിക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ക്ക് വേണ്ടി വാദിക്കാന്‍ കോണ്‍ഗ്രസിന്റെ വക്താവായ സീനിയര്‍ അഭിഭാഷകനാണ് രംഗത്തെത്തിയതെന്നതും പ്രശ്നത്തിന് പിന്നിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: