Categories: Cricket

വാശിയേറിയ ലേലം വിളി; 15.25 കോടിയുടെ ഏറ്റവും വിലയേറിയ താരം; ഒടുവില്‍ മുംബൈയ്‌ക്ക് സ്വന്തം

12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ ശ്രയസ് ഐയ്യരാണ് ഇതിന് മുമ്പ് ഏറ്റവും വിലയേറിയ താരം.

Published by

ഐപിഎല്‍ 2022 ലെ ഏറ്റവും വിലയേറിയ താരമായി ഇഷാന്‍ കിഷന്‍. മുംബൈ ഇന്ത്യന്‍സ് തന്നെയാണ്  താരത്തെ ഏറ്റവും ഉയര്‍ന്ന തുകയായ 15.25 കോടിക്ക് സ്വന്തമാക്കിയത്. 12.25 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയ ശ്രയസ് ഐയ്യരാണ് ഇതിന് മുമ്പ് ഏറ്റവും വിലയേറിയ താരം.  

പഞ്ചാബ് കിങ്‌സും പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സ്  പത്ത് കോടി വരെ മുംബൈയ്‌ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. അവസാനം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും മറികടന്ന് 15.25 കോടിക്ക് നിത അമ്പാനിയുടെ ടീം സ്വന്തമാക്കുകയായിരുന്നു. ബെംഗളൂരുവിലെ ഹോട്ടല്‍ ഐടിസി ഗാര്‍ഡനിയയില്‍ ശനിയാഴ്ച ഉച്ചയ്‌ക്ക് 12 മുതല്‍ തന്നെ ലേലം ആരംഭിച്ചു. 2018 മുതല്‍ താരലേലം നടത്തുന്ന ഹ്യൂഗ് എഡ്‌മെഡെസ് തന്നെയാണ് മെഗാതാരലേലവും നിയന്ത്രിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by