Categories: India

ഇമ്രാന്‍ ഖാന്‍ ഭാര്യമാരോടൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ശിരോവസ്ത്രം അവശ്യ ഘടകം എന്ന് മൗലികവാദികളുടെ വാദം പൊളിക്കുന്നു

ഇമ്രാന്‍ മൂന്നു ഭാര്യമാരോടും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ ശിരോവസ്ത്രം അവശ്യ ഘടകം എന്ന് മൗലികവാദികളുടെ വാദം പൊളിക്കുന്നതാണ്

Published by

തിരുവനന്തപുരം:  ഹിജാബ് ധാരണം മുസ്‌ളീംമതത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്നവര്‍ക്ക് മറുപടിയായി  പാക്കിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ കല്യാണ ഫോട്ടോകള്‍. ഔദ്യോഗികമായി മൂന്നുകെട്ടിയ ഇമ്രാന്‍ മൂന്നു ഭാര്യമാരോടും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍  ശിരോവസ്ത്രം അവശ്യ ഘടകം എന്ന് മൗലികവാദികളുടെ വാദം പൊളിക്കുന്നതാണ്.

ജെമീമ

ക്രിക്കറ്റില്‍ തിളങ്ങി നിന്നപ്പോള്‍ സീനത്ത് അമന്‍ തുടങ്ങി നിരവധി പ്രമുഖ സ്ത്രീകളുടെ പേരുമായി ഇമ്രാനെ ചേര്‍ത്ത് പറഞ്ഞിരുന്നെങ്കിലും,1995 മെയ് 16 ന് 43ആം വയസ്സില്‍, ഖാന്‍ 21കാരിയായ ജെമിമ ഗോള്‍ഡ്‌സ്മിത്തിനെയാണ് ആദ്യം വിവാഹം കഴിച്ചത്. ജെമീമ ഇസ്ലാം മതം സ്വീകരിച്ചു. ദമ്പതികള്‍ക്ക് സുലൈമാന്‍ ഈസ, കാസിം എന്നീ രണ്ട് ആണ്‍മക്കളുണ്ട്. 2004 ജൂണ്‍ 22ന് വിവാഹമോചനം നേടിയതായി പ്രഖ്യാപിച്ചു, ഒമ്പത് വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ചു, കാരണം ‘ജെമീമയ്‌ക്ക് പാകിസ്ഥാനിലെ ജീവിതവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടായിരുന്നു.  ശിരോവസ്ത്രമൊന്നുമില്ലാതെയായിരുന്ന കല്യാണസമയത്തും പിന്നീട് മതം മാറിയപ്പോളും എല്ലാം ജെമീമ പ്രത്യക്ഷപ്പെട്ടത്.

റെഹം ഖാന്‍

2015 ജനുവരിയില്‍, ഇസ്‌ലാമാബാദിലെ വസതിയില്‍ സ്വകാര്യ നിക്കാഹ് ചടങ്ങില്‍ ബ്രിട്ടീഷ്-പാകിസ്ഥാന്‍ പത്രപ്രവര്‍ത്തകയായ റെഹം ഖാനെ വിവാഹം കഴിച്ചതായി പ്രഖ്യാപിക്കപ്പെട്ടു.2014 ഒക്ടോബറില്‍ വിവാഹിതരായെന്നും എന്നാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ മാത്രമാണ് പ്രഖ്യാപനം ഉണ്ടായതെന്നും റെഹം ഖാന്‍ പിന്നീട് തന്റെ ആത്മകഥയില്‍ പഞ്ഞു. റെഹം ഖാനും ശിരോവസ്ത്രം കൊണ്ട് മുഖം മൂടിയിരുന്നില്ല. ചുരീദാര്‍ ഷാള്‍ തലയില്‍ ഇട്ടിരുന്നു.

ബുഷ്‌റ ബീബി

ഖാന്‍ തന്റെ ആത്മീയ ഉപദേഷ്ടാവ് (മുര്‍ഷിദ്) ബുഷ്‌റ ബീബിയെയാണ് മൂന്നാമത് ഭാര്യയാക്കിയത്.  2016 ല്‍ ഈ  വിവാഹത്തെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍  കിംവദന്തി പ്രചരിപ്പിച്ചതിന് മാധ്യമങ്ങളെ ‘അധാര്‍മ്മികത’ എന്ന് ഖാന്‍ വിശേഷിപ്പിച്ചു. ്സംപ്രേഷണം ചെയ്ത വാര്‍ത്താ ചാനലുകള്‍ക്കെതി പരാതി നല്‍കി. എന്നാല്‍ 2018 ഫെബ്രുവരി 18ന്,ബുഷ്‌റ ബീബിയെ വിവാഹം കഴിച്ചതായി സ്ഥിരീകരിച്ചു. മൂന്ന് പതിറ്റാണ്ടുകളായി തന്റെ ജീവിതം സൂഫിസത്തിന്റെ സ്വാധീനത്തിലായിരുന്നുവെന്നും ഇതാണ് ബുഷ്‌റ ബീബിയുമായി അടുപ്പിച്ചതെന്നും ഖാന്‍ പറയുന്നു. ആദ്യ ഭാര്യമാരെ പോലെയായിരുന്നില്ല മൂന്നാം ഭാര്യ. മുഖം മാത്രമല്ല ദേഹം ആസകലം മൂടിപൊതിഞ്ഞാണ് ഇമ്രാന്‍ ഖാനൊപ്പം പ്രത്യക്ഷപ്പെട്ടത്. കല്യാണ ഫോട്ടോയില്‍ ബുഷ്‌റ മൂടിക്കെട്ടി ഇരിക്കുമ്പോള്‍ തന്നെ ഇമ്രാന്റെ കുടുംബാംഗങ്ങള്‍ ശിരോവസ്ത്രം ധരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക