Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നെഹ്‌റുകുടുംബം ഗതികിട്ടാ പ്രേതങ്ങളാകും

ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്‌ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ് വിവരം.

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
Feb 12, 2022, 05:48 am IST
in Article

അഞ്ചു സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഒന്നില്‍ പ്രിയങ്ക. മറ്റൊന്നില്‍ രാഹുല്‍. രണ്ടുപേരും ഗാന്ധിയുടെ പേരിലാണ് അറിയപ്പെടുന്നത്. ഇരുവര്‍ക്കും ഗാന്ധിയുമായി പുലബന്ധം പോലും ഇല്ല. എന്നാലും പേരിനൊപ്പം ചേര്‍ത്തെഴുതും ‘ഗാന്ധി’. ഗാന്ധിയുടെ പേര് ഉപയോഗിച്ചാലും കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ ഒരു പഴുതുമില്ല. നെഹ്‌റുവിന്റെ പേര് ഉരുവിട്ടാലും പിടിച്ചു നില്‍ക്കാന്‍ പോലും കഴിയുമെന്ന് തോന്നുന്നില്ല.

ഉത്തര്‍പ്രദേശിലാണ് പ്രിയങ്കയുടെ കണ്ണ്. യുപി പിടിച്ചെടുക്കുമെന്നവര്‍ പറയുന്നു. തുടക്കത്തില്‍ ചതുഷ്‌ക്കോണ മത്സരമാണ് യുപിയിലെന്ന് ചില മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നതാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ യുപിയില്‍ ത്രികോണ മത്സരം മാത്രമെന്നാണ് വിവരം. പ്രിയങ്കയുടെ ചില കോപ്രായങ്ങള്‍ കാണാനുണ്ടെന്നല്ലാതെ കോണ്‍ഗ്രസിന്റെ പ്രചാരണമോ പ്രവര്‍ത്തനമോ ഇല്ലെന്നുതന്നെ പറയാമെന്ന വിശേഷണമാണ് പുറത്തേക്കെത്തുന്നത്.

ജനങ്ങള്‍ക്കായി പോരാടുന്നത് ഞങ്ങളെന്നാണ് പ്രിയങ്കയുടെ ഭാഷ്യം. ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ഏറ്റെടുത്തു എന്നും അവകാശപ്പെടുന്നു. ജനകീയ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നിരന്തരം ബന്ധപ്പെടുകയാണെന്നുമാണ് അവര്‍ അവകാശപ്പെടുന്നത്. 30 വര്‍ഷത്തിനുശേഷം കോണ്‍ഗ്രസ് 400 സീറ്റിലും മത്സരിക്കുകയാണത്രെ. അത്രയും സീറ്റിലെ കെട്ടിവച്ച കാശുപോലും പാഴാകുമെന്ന ഭീതിയിലാണവര്‍ എന്നു തോന്നുന്നു.  

രാഹുല്‍ ഏറ്റുപിടിച്ചത് പഞ്ചാബിനെയാണ്. പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ അമര്‍ഷം പുകയുകയാണ്. ഇത്തവണ രണ്ടിടത്തും തോറ്റമ്പുമ്പോള്‍ നെഹ്‌റു കുടുംബം ഗതികിട്ടാ പ്രേതങ്ങളായി മാറുമെന്ന ആശങ്കയാണ് പരക്കെ.  

യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥ് തുറന്ന് കാണിച്ചത് കേരളത്തിലെ ഭരണ പരാജയത്തെയാണെന്ന് വ്യക്തമായി.  യോഗിയുടെ വിമര്‍ശനം കേരളത്തിനെതിരാണെന്ന് വരുത്തി തീര്‍ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത്. കേരളം എല്ലാത്തിലും നമ്പര്‍ വണ്ണാണെന്ന്പറയുന്ന പിണറായി വിജയന്‍ പിന്നെന്തിനാണ് ചികിത്സയ്‌ക്കു വേണ്ടി അമേരിക്കയില്‍ പോയതെന്ന് പറയണം. സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തുന്ന സര്‍ക്കാരാണ്‌കേരളത്തിലുള്ളത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോലും സ്വര്‍ണ്ണക്കടത്ത് നടത്തുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ഭീകരവാദത്തോട് ഇവിടുത്തെ സര്‍ക്കാരിന് മൃദുസമീപനമാണുള്ളത്. ഐഎസിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്‌മെന്റ് നടന്ന സ്ഥലം കേരളമാണ്. പിണറായി വിജയന്‍ സര്‍ക്കാരാണ് ഭീകരവാദികള്‍ക്ക് എല്ലാ സഹായവും ചെയ്തു കൊടുക്കുന്നത്.

കൊവിഡ് ടിപിആര്‍ 50 ശതമാനം വരെ എത്തിയ നാണക്കേട് ഏറ്റുവാങ്ങിയ സംസ്ഥാനമാണ് കേരളം. മരണ നിരക്കില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നും കേരളമാണ്. മരണനിരക്ക് പൂഴ്‌ത്തിവെച്ച മനുഷ്യത്വ വിരുദ്ധമായ സംസ്ഥാന സര്‍ക്കാരാണിത്. സ്ത്രീപീഡന കേസിലും എസ്ടി-എസ്‌സി അതിക്രമങ്ങളിലും കേരളം നമ്പര്‍ വണ്ണാണ്. ആറുമണി വാര്‍ത്താസമ്മേളനങ്ങളില്‍ മറ്റു സംസ്ഥാനങ്ങളെ വിമര്‍ശിക്കാറുള്ള പിണറായി വിജയന്‍ തിരിച്ച് വിമര്‍ശനം ഏറ്റുവാങ്ങുമ്പോള്‍ പ്രാദേശിക വികാരം കത്തിക്കുന്നത് ലജ്ജാകരമാണ്. സര്‍ക്കാര്‍ പദ്ധതികളെല്ലാം അഴിമതി നടത്താനുള്ള ഉപാധിയാക്കി മാറ്റിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.  ഉത്തര്‍ പ്രദേശ ്മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കള്ളക്കടത്തിന് ജയിലില്‍ പോയിട്ടില്ല. കഴിഞ്ഞ അഞ്ചുകൊല്ലം ഒരൊറ്റ വര്‍ഗീയ ലഹള നടന്നിട്ടില്ല. ഒരാള്‍ പോലും പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ല. ഒരു രാഷ്‌ട്രീയ കൊലപാതകവും നടന്നിട്ടില്ല. കലാപകാരികളെ മുഴുവന്‍ ജയിലിലടച്ചു. പിന്നെ ടിപിആര്‍ ഒരിക്കല്‍പോലും ഇരുപത്കടന്നിട്ടില്ല. ഒരു കൊവിഡ് മരണവും മറച്ചുവച്ചില്ല. മുഖ്യമന്ത്രി പോയിട്ട് ഒരു മന്ത്രിപോലുംഅമേരിക്കയില്‍ ചികിത്സക്കു പോയിട്ടില്ല. എല്ലാ ദിവസവും ആറു മണിക്ക് പത്രസമ്മേളനം നടത്തിയില്ലെന്ന കുറ്റം മാത്രമേ യോഗി ചെയ്തുള്ളൂ.  

യോഗി ആദിത്യനാഥിന്റെ പ്രയോഗം പിണറായി വിജയന് നന്നായി കൊണ്ടു എന്നുവേണം കരുതാന്‍. യുപി കേരളമായി മാറിയാല്‍ നല്ല വിദ്യാഭ്യാസവും ആരോഗ്യവുമുള്ള സംസ്ഥാനമാകുമെന്നാണ് പിണറായിയുടെ ഉറപ്പ്. ഒരു തവണ തെറ്റുപറ്റിയാല്‍ അത് തിരുത്താന്‍ അഞ്ചുവര്‍ഷം കാത്തിരിക്കേണ്ടിവരും. ഏതായാലും കമ്മ്യുണിസ്റ്റുപാര്‍ട്ടികള്‍ യുപിയില്‍ ബിജെപിക്ക് വോട്ട് നല്‍കില്ലെന്നുറപ്പ്. കേരളത്തില്‍ 3.5 കോടി  ജനസംഖ്യയേയുള്ളൂ. യുപിയില്‍ അതിന്റെ ആറിരട്ടി ഉണ്ടെന്നോര്‍ക്കണം. അവിടെ ഒരാളെ പോലും ജയിപ്പിക്കാന്‍ കഴിയുന്ന ശക്തിയും സ്വാധീനവും കമ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കില്ലെന്നാശ്വസിക്കാം.

Tags: congressകുടുംബംനെഹ്‌റുമറുപുറം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

Kerala

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

മസ്ജിദിനുള്ളിൽ ജീവനക്കാരനെ പൂട്ടിയിട്ട് തീ കൊളുത്തി കൊല്ലാൻ ശ്രമം ; ഇമാം ആബിദ് അബ്ദുൾ റാഷിദിനെ തേടി പൊലീസ് ; യുവാവിന്റെ നില അതീവ ഗുരുതരം

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.