Categories: India

ഉന്നാവോയില്‍ ദളിത് യുവതിയെ കൊന്ന് കുഴിച്ചു മൂടിയത് സമാജ് വാദി മുന്‍ മന്ത്രിയുടെ ആശ്രമത്തിനുള്ളില്‍; എസ്പി നേതാവിന്റെ മകന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നും രണ്ടുമാസമായി അപ്രത്യക്ഷയായ 22 കാരി ദളിത് യുവതിയുടെ ജഡം പഴയ സമാജ് വാദി പാര്‍ട്ടി മന്ത്രിയുടെ ആശ്രമത്തിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊലപാതകം നടത്തിയ പഴയ സമാജ് വാദി മന്ത്രിയുടെ മകനായ രജോള്‍ സിങ്ങിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു.

Published by

ലഖ്നോ:ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നും രണ്ടുമാസമായി അപ്രത്യക്ഷയായ 22 കാരി ദളിത് യുവതിയുടെ ജഡം പഴയ സമാജ് വാദി പാര്‍ട്ടി മുന്‍മന്ത്രിയുടെ ആശ്രമത്തിനടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൊലപാതകം നടത്തിയ പഴയ സമാജ് വാദി മന്ത്രിയുടെ മകനായ രജോള്‍ സിങ്ങിനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. 

അഖിലേഷ് യാദവ് യുപി ഭരച്ചിരുന്ന കാലത്ത് (2012-17) സമാജ് വാദി പാര്‍ട്ടി മന്ത്രിയായിരുന്ന ഫത്തേഹ് ബഹദൂര്‍ സിങ്ങിന്റെ  പറമ്പില്‍ നിന്നുമാണ് അളിഞ്ഞു തുടങ്ങിയ ജഡം  കുഴിച്ചെടുത്തത്. .

‘രജോള്‍ സിങ്ങിനെ റിമാന്‍റില്‍ ചോദ്യം ചെയ്തപ്പോഴാണ് സത്യങ്ങള്‍ അറിഞ്ഞത്. അതിന് ശേഷമാണ്  ശരീരം കണ്ടെത്തിയത്.  രഹസ്യപ്പൊലീസ് വിവരവും മൊബൈല്‍ നിരീക്ഷണവും വഴിയാണ് പെണ്‍കുട്ടിയുടെ ശരീരം കുഴിച്ചിട്ട സ്ഥലം കണ്ടെത്തിയത്,’. തകര്‍ന്ന പ്രണയബന്ധമാണ്  കൊലപാതകത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

 2021 ഡിസംബര്‍ എട്ടിനാണ് യുവതിയുടെ കാണാതായത്. തൊട്ടടുത്ത ദിവസം യുവതിയുടെ അമ്മ പൊലീസിനെ സമീപിച്ചിരുന്നു. ജനവരി 24ന് അഖിലേഷ് യാദവിന്റെ അകമ്പടി വാഹനത്തിന്റെ മുമ്പിലേക്ക് യുവതിയുടെ അമ്മ എടുത്തു ചാടിയത് വലിയ വാര്‍ത്തയായി. കേസ് ജനശ്രദ്ധ നേടിയതോടെ തൊട്ടടുത്ത ദിവസം പൊലീസ് രജോള്‍ സിങ്ങിനെ അറസ്റ്റ് ചെയ്തു. തുടര്‍ന്നാണ് യുവതിയെ കുഴിച്ചുമൂടിയ സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ചത്. പോസ്റ്റ് മോര്‍ട്ടത്തില്‍ ശരീരത്തില്‍ പലയിടത്തും മാരകമായ മുറിവുകളുണ്ടായിരുന്നതായി പറയുന്നു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക