വടക്കാഞ്ചേരി: ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജില്‍ എത്തിച്ച പ്രതി ചാടിപ്പോയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നെത്തിച്ച പോക്സോ കേസിലെ പ്രതി ഉത്തര്‍പ്രദേശ് രാംപൂര്സിറ്റി സ്വദേശി ഫായിന്‍ (ഷെഹീന്‍-24) ആണ് പോലീസുകാരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയിട്ട് പിന്നീട് പിടിയിലായത്.
വ്യാഴാഴ്ച രാവിലെ ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചപ്പോഴായിരുന്നു സംഭവം, ഇയാളോടൊപ്പം മറ്റ് ചില തടവുകാരെയും ചികിത്സക്കായി ആശുപത്രിയിലെത്തിച്ചിരുന്നു. ഇതിനിടെ ഒപിയില്‍ നിന്ന് ജയില്‍ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പ്രതിക്കായി പരിസരത്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. വൈകിട്ട് നാലോടെ വെളപ്പായ പള്ളി പരിസരത്ത് നിന്ന് പ്രതിയെ മെഡിക്കല്‍ കോളജ് പോലീസ് പിടികൂടി ജയില്‍ അധികൃതര്‍ക്കു കൈമാറി.
എറണാകുളം ഏലൂര്‍ പോലീസ് കസീഞ്ഞ വര്‍ഷമാണ് ഇയാളെ പീഡനക്കേസില്‍ അറസ്റ്റ് ചെയ്തത്. പിന്നീട് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. തനിക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടെന്നും ചികിത്സ വേണമെന്നും ജയില്‍ ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതിയെ ഇന്നലെ ആശൂപത്രിയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: