സംസ്ഥാനത്തെ സര്‍ക്കാര്‍/സ്വാശ്രയ സ്ഥാപനങ്ങളില്‍ 2021-22 വര്‍ഷത്തെ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പാരാ മെഡിക്കല്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് എല്‍ബിഎസ് സെന്റര്‍ അപേക്ഷകള്‍ ക്ഷണിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം പ്രസിദ്ധീകരിച്ച പ്രോസ്‌പെക്ടസ്, വിജ്ഞാപന പ്രകാരം അപേക്ഷ ഓണ്‍ലൈനായി ഇപ്പോള്‍ സമര്‍പ്പിക്കാം. 16 കോഴ്‌സുകളിലേക്ക് ഒറ്റ അപേക്ഷ മതി. പ്രോസ്‌പെക്ടസ്, വിജ്ഞാപനം www.lbscentre.kerala.gov.in ല്‍ ലഭിക്കും. അപേക്ഷാ ഫീസ് 400 രൂപ. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 200 രൂപ മതിയാകും. ഘട്ടംഘട്ടമായിട്ടാണ് അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയാക്കേണ്ടത്. ഇതിനുള്ള നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.
കോഴ്‌സുകള്‍: വിവിധ സ്ഥാപനങ്ങളിലായി ഇനി പറയുന്ന റഗുലര്‍ ഡിപ്ലോമാ കോഴ്‌സുകളിലാണ് പ്രവേശനം ഫാര്‍മസി (ഡിഫാം), ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡിഎച്ച്‌ഐ), മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഡിആര്‍ആര്‍ടി), റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡിആര്‍ടി), ഒഫ്താല്‍മിക് അസിസ്റ്റന്‍സ് (ഡിഒഎ), ദന്തല്‍ മെക്കാനിക്‌സ് (ഡിഎംസി), ദന്തല്‍ ഹൈജീനിസ്റ്റ് (ഡിഎച്ച്‌സി), ഓപ്ഷന്‍ തിയേറ്റര്‍ ആന്റ് അനസ്‌തേഷ്യ ടെക്‌നോളജി(ഡിഒറ്റിഎറ്റി), കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി(ഡിസിവിറ്റി), ന്യൂറോ ടെക്‌നോളജി (ഡിഎന്റ്റി), ഡയാലിസിസ് ടെക്‌നോളജി (ഡിഡിടി), എന്‍ഡോസ്‌കോപിക് ടെക്‌നോളജി(ഡിഇടി), ഡെന്റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്‍സ്(ഡിഎ), റെസ്പറേറ്ററി ടെക്‌നോളജി(ഡിആര്‍), സെന്‍ട്രല്‍ സെറൈല്‍ സപ്ലൈ ഡിപ്പാര്‍ട്ട്‌മെന്റ് ടെക്‌നോളജി(ഡിഎസ്എസ്).
പ്രവേശന യോഗ്യത: ഡിഫാമിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് ഐഛിക വിഷയങ്ങളായി ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ പരീക്ഷ പാസായിരിക്കണം. വിഎച്ച്എസ്ഇ പരീക്ഷകള്‍ പാസായവരെയും പരിഗണിക്കും.
മറ്റ് കോഴ്‌സുകള്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 40 ശതമാനം മാര്‍ക്കില്‍ കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കാണ് പ്രവേശനത്തിന് അര്‍ഹത. എന്നാല്‍ നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയങ്ങളുടെ ഗ്രൂപ്പില്‍ 40% മാര്‍ക്കോടെ പ്ലസ്ടു വിജയിച്ചിട്ടുള്ളവരെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സിന് പരിഗണിക്കുന്നതാണ്.
എസ്‌സി/എസ്ടി അപേക്ഷകര്‍ക്ക് യോഗ്യതാപരീക്ഷയില്‍ 5 ശതമാനം മാര്‍ക്കിളവുണ്ട്. അപേക്ഷകരില്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി, മെയിന്റനന്‍സ് ആന്റ് ഓപ്പറേഷന്‍ ഓഫ് ബയോമെഡിക്കല്‍ എക്വിപ്‌മെന്റ്, ഇസിജി ആന്റ് ഓഡിയോമെട്രിക് ടെക്‌നോളജി വിഷയങ്ങളില്‍ വിഎച്ച്എസ്ഇ പാസായവര്‍ക്ക് ഡിഎംഎല്‍ടി, ഡിഒടിടി, ഡിസിവിടി കോഴ്‌സുകളില്‍ പ്രത്യേകം സംവരണമുണ്ട്. അപേക്ഷകര്‍ 31/12/2021 ല്‍ 17 വയസ് പൂര്‍ത്തിയാക്കിയിരിക്കണം, 35 വയസ് കവിയാനും പാടില്ല.
സര്‍വ്വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നതിന് വെബ്‌സൈറ്റില്‍നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഫീസ് അടച്ച ചെലാന്‍, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം തിരുവനന്തപുരത്തെ ‘ഡിഎംഇ’- ഓഫീസില്‍ സമര്‍പ്പിക്കണം.അപേക്ഷാര്‍ത്ഥികള്‍ പാസ്‌വേര്‍ഡും രജിസ്‌ട്രേഷന്‍ ഐഡിയും രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
യോഗ്യതാ പരീക്ഷയുടെ മെരിറ്റടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. നാല് റാങ്ക് ലിസ്റ്റുകളുണ്ടാവും. യോഗ്യതാപരീക്ഷയുടെ രണ്ടാം വര്‍ഷത്തെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാവും റാങ്ക്‌ലിസ്റ്റ്.
റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഓണ്‍ലൈനായി സ്ഥാപന/കോഴ്‌സ് ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനുള്ള സമയപരിധി പിന്നീട് അറിയിക്കും.
സ്ഥാപനങ്ങള്‍: സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലും, പ്രിയദര്‍ശിനി പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലും കണ്ണൂരിലെ ഗവണ്‍മെന്റ് പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലും കുറഞ്ഞ ഫീസില്‍ ഫാര്‍മസി ഡിപ്ലോമ പഠിക്കാം. കോഴ്‌സ് കാലാവധി 2 വര്‍ഷം.
എറണാകുളം, കണ്ണൂര്‍ മെഡിക്കല്‍ കോളേജുകളില്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുണ്ട്. പഠന കാലാവധി 2 വര്‍ഷം.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ഗവണ്‍മെന്റ് കോളേജുകളിലും തിരുവനന്തപുരം പ്രിയദര്‍ശിനി പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുമാണ് 3 വര്‍ഷത്തെ റേഡിയോ ഡെയ്ഗനോസിസ് ആന്റ് റേഡിയോതെറാപ്പി ടെക്‌നോളജി ഡിപ്ലോമ കോഴ്‌സുള്ളത്. ഇവിടെ ഓഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ കോഴ്‌സുമുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ ഓപ്പറേഷന്‍ തിയറ്റര്‍ ആന്റ് അനസ്‌തേഷ്യ ടെക്‌നോളജി ഡിപ്ലോമ പഠിക്കാം.
കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നോളജി ഡിപ്ലോമ- കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലാണുള്ളത്. ന്യൂറോടെക്‌നോളജി ഡിപ്ലോമ- തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലുണ്ട്. ഡയാലിസിസ് ടെക്‌നോളജി ഡിപ്ലോമ- തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജുകൡ ലഭ്യമാണ്.
ഡന്റല്‍ ഹൈജിനിസ്റ്റ് ഡിപ്ലോമ- തിരുവനന്തപുരം ഗവ. ഡന്റല്‍ കോളേജിലും ഡന്റല്‍ മെക്കാനിക് ഡിപ്ലോമ തിരുവനന്തപുരം, കോഴിക്കോട് ഗവ. ഡന്റല്‍ കോളേജുകളിലും തിരുവനന്തപുരം ഗവ. പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമുണ്ട്.
എന്‍ഡോസ്‌കോപിക് ടെക്‌നോളജി ഡിപ്ലോമ- തിരുവനന്തപുരം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാണ്. ഡന്‍റല്‍ ഓപ്പറേറ്റിങ് റൂം അസിസ്റ്റന്റ് ഡിപ്ലോമ- തിരുവനന്തപുരം, കോഴിക്കോട് ഡന്റല്‍ കോളേജുകളില്‍ നടത്തുന്നുണ്ട്.
റെസ്പിറേറ്ററി ടെക്‌നോളജി ഡിപ്ലോമ- കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലുണ്ട്. സെന്‍ട്രല്‍ സ്‌റ്റെറിലൈസേഷന്‍ ടെക്‌നോളജി ഡിപ്ലോമ- തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ ലഭ്യമാണ്.
ഡിഫാം കോഴ്‌സ്- തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരം പ്രിയദര്‍ശിനി പാരാമെഡിക്കല്‍ സയന്‍സസ് ഇന്‍സ്റ്റിറ്റ്യൂട്ടിലുമുണ്ട്.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ- ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ ട്രെയിനിങ് സെന്റര്‍ കോഴിക്കോട്, പബ്ലിക് ഹെല്‍ത്ത് ട്രെയിനിങ് സ്‌കൂള്‍ തിരുവനന്തപുരം പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പാലക്കാട് എന്നിവിടങ്ങളിലാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്.
സ്വകാര്യ സ്വാശ്രയ മേഖലയിലുള്ള സ്ഥാപനങ്ങളും കോഴ്‌സുകളും സീറ്റുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കോഴ്‌സുകളും സീറ്റുകളുമെല്ലാം പ്രോസ്‌പെക്ടസിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: