അടൂര്‍:പതിനഞ്ചാം വയസില്‍ വീണ്ടുംഅനാഥയായവുകയും ഉണ്ടായിരുന്ന കിടപ്പാടം നഷ്ടപ്പെടുമോ എന്നും ഭയന്ന്, ഇനി മുന്നോട്ട എങ്ങനെയെന്ന് ചിന്തിക്കുകയാണ് ഈ പെണ്‍കുട്ടി. 2007ല്‍ സ്വന്തം മകളായി ചൂരക്കോട് പെനിയേല്‍ വില്ലയില്‍ റൂബി ജോര്‍ജ്ജും ഭര്‍ത്താവ് ജോര്‍ജ്ജ് സാമുവലും കോട്ടയത്തുനിന്ന് ദിവസങ്ങള്‍ മാത്രം പ്രായമുളള കുഞ്ഞ് ഗ്രേസിനെ ദത്ത് എടുത്തത്. എന്നാല്‍ 2009 ല്‍ ക്യാന്‍സര്‍ ബാധിച്ച് അമ്മ റൂബി മരിച്ചു. പ്രമേഹബാധിതനായി അച്ഛനും കഴിഞ്ഞദിവസം മരിച്ചു. ഇപ്പോള്‍ മാതൃ സഹോദരന് പോള്‍ എം. പീറ്ററിന്റെ സംരക്ഷണയിലാണ് ഗ്രേസ്.
ചൂരക്കോട് ഗവ.എല്‍പി സ്കൂളിലെ പ്രീപ്രൈമറി വിഭാഗം താതക്കാലിക അധ്യപികയായിരുന്നു റൂബി. ജോര്‍ജ്ജ് ചായക്കട നടത്തിയിരുന്നു. റൂബിയുടെ ചികിത്സക്കായി താമസിച്ചിരുന്ന വീടും എട്ട് സെന്റ് സ്ഥലവും പണയംവെച്ച അടൂര്‍ ജില്ല സഹകരണബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ കടം എടുത്തിരുന്നു. എന്നാല്‍ വിചാരിച്ചത് പോലെ തിരിച്ചടക്കാന്‍ സാധിച്ചില്ല.ജപ്തി നടപടികളുമായി എത്തിയ ബാങ്ക്, വീടും സ്ഥലവും ബാങ്കിന്റെതാണെന്ന് ബോര്‍ഡ് സ്ഥാപിച്ചു.
അച്ഛനും അമ്മയും മരിച്ചതോടെ പണം തിരിച്ചടക്കാന്‍ സാധിക്കാത്തതിനാല്‍ വീട് ജപ്തി ഭീഷണിയിലാണ്.ചൂരക്കോട് എന്‍എസ്എസ് ഹയര്‍ സെന്ററി സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഗ്രേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: