വാഷിങ്ടന്‍: യുക്രെയിനില്‍ വളരെ വ്യത്യസ്തമായ സാഹചര്യമാണ്. കാര്യങ്ങള്‍ ഏത് നിമിഷവും കൈവിട്ടു പോകാം. യുഎസ് പൗരന്മാര് എത്രയും പെട്ടന്ന് യുക്രെയിന് വിടണമെന്ന് നിര്‍ദ്ദേശവുമായി ജോ ബൈഡന്. ലോകത്തിലെ ഏറ്റവും വലിയ സൈന്യവുമായാണ് നമ്മള് ഇടപെടുന്നത്. വളരെ വ്യത്യസ്തമായ സാഹചര്യമാണെന്നും ബൈഡന് പറഞ്ഞു.
റഷ്യന്‍ അധിനിവേശമുണ്ടായാല്‍ അവിടെയുള്ള അമേരിക്കക്കാരെ രക്ഷിക്കാന്‍ സാധിക്കില്ല. ഒരു കാരണവശാലും യുക്രൈനിലേക്ക് യുഎസ് സൈനികരെ അയക്കില്ല. പെട്ടെന്ന് തന്നെ കാര്യങ്ങള്‍ വഷളാകാനും സാധ്യതയുണ്ട്. എന്‍സിബി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ബൈഡന് ഇക്കാര്യം അറിയിച്ചത്. റഷ്യ – ഉക്രൈന് ആശങ്കയ്ക്ക് ആക്കം കൂട്ടി റഷ്യ ബലാറസ് സംയുക്ത സൈനീകാഭ്യാസം ആരംഭിച്ചു. അതിനു പിന്നാലെയാണ് ബൈഡന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
യുക്രൈന് അതിര്‍ത്തിയിലേക്ക് റഷ്യയുടെ വിവിധഭാഗങ്ങളില്‍നിന്ന് കൂടുതല്‍ സൈനികര്‍ എത്തിക്കൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രതിരോധമന്ത്രാലയ ആസ്ഥാനമായ പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ ബെലാറസ്, യുക്രൈന് അതിര്‍ത്തിയിലെ സേനാവിന്യാസം റഷ്യ വേഗത്തിലാക്കിയെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. നിലവില്‍ ഏകദേശം 1.3 ലക്ഷം സൈനികര്‍ സര്‍വ്വസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് അനുമാനമെന്നും കൃത്യമായ എണ്ണം പറയാനാകില്ലെങ്കിലും വടക്കന്‍ മേഖലയിലേക്കുള്ള സൈനികരുടെ നീക്കങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുയാണ്. വടക്കന്‍ അതിര്‍ത്തിയിലെ ഒരുലക്ഷം സൈനികരെ നിലനിര്‍ത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്റെ നിര്‍ദേശമുണ്ടെന്നും യുക്രൈനുമേല്‍ ശക്തമായ അധിനിവേശം നടത്തുമെന്ന സൂചനയാണിതെന്നും കിര്‍ബി ചൂണ്ടിക്കാട്ടി.
ഏത് നിമിഷയും റഷ്യ യുക്രൈനെ ആക്രമിച്ചേക്കാമെന്ന മുന്നറിയിപ്പാണെന്ന് ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും അറിയിച്ചു. റഷ്യ യുക്രൈന് ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും നാറ്റോ സഖ്യസേന തലവനുമായുള്ള കൂടിക്കാഴ്ചക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി അറിയിച്ചത്. അതേസമയം റഷ്യയുടെ സുരക്ഷ പരമപ്രധാനമാണെന്നും അതിക്രമിച്ചാല്‍ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്.
ഉക്രൈനുമായി ഏറ്റവും വലിയ അതിര്‍ത്തി പങ്കിടുന്ന രാജ്യമായ ബലാറസുമായി ചേര്‍ന്നാണ് റഷ്യ സൈനിക അഭ്യാസം നടത്തുന്നത്. എന്നാല്‍ റഷ്യയുടെ ഈ നടപടി യുദ്ധ ആശങ്കകള്‍ക്കിടയിലെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാനാണെന്ന് ഉക്രൈന് ആരോപിച്ചു. അത് അക്രമത്തിനുള്ള പരോക്ഷ സൂചനയാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: