ഇസ്ലാമബാദ് : കര്‍ണ്ണാടക സ്കൂളിലെ ഹിജാബ് വിഷയത്തില്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാക്കിസ്ഥാന്. പാക്കിസ്ഥാന് സര്‍ക്കാരിന് വിഷയത്തിലുള്ള ആശങ്കയും ഇന്ത്യന്‍ സ്ഥാനപതിയെ അറിയിച്ചു. നിലവില്‍ കര്‍ണ്ണാടകയിലെ സ്ഥിതിഗതികള്‍ ചൂണ്ടിക്കാട്ടി ഇന്ത്യന്‍ സ്ഥാനപതി പാക് സര്‍ക്കാരിന് മറുപടി നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ മുസ്ലികള്ക്കെതിരെ നടക്കുന്ന അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക ഇന്ത്യന്‍ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കര്‍ണ്ണാടകയില്‍ ഹിജാബിന്റെ പേരിലുള്ള അതിക്രമം ഇന്ത്യന്‍ ഗവണ്മെന്റ് തടയണം മുസ്ലിം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്നും പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്ഥാന് വിളിച്ച് വരുത്തിയത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കര്‍ണാടകയിലെ വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: