തിരുവനന്തപുരം: അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ ട്വീറ്റ്. ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് ട്വീറ്റ്. യുപി കേരളം പോലെയായാല്‍ അവിടെ മികച്ച വിദ്യാഭ്യാസവും ആരോഗ്യ സംവിധാനവും കൈവരുമെന്ന് പിണറായി പറഞ്ഞു. മതത്തിന്റേയും ജാതിയുടേയും പേരിലുള്ള കൊലപാതകങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ആസ്വദിക്കുമെന്ന് യോഗി ആദിത്യനാഥ് ഭയപ്പെടുന്നുവെന്ന് പിണറായി വിജയന് ട്വീറ്റ് ചെയ്തു. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത ഒത്തൊരുമയുള്ള ഒരു സമൂഹം ഉണ്ടാകും. അതാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഇതിനു താഴെ ആരോഗ്യമേഖല നമ്പര്‍ വണ്‍ ആണെങ്കില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്തിന് ചികിത്സ തേടി അമേരിക്കയ്ക്ക് പോയെന്ന കമന്റുകള്‍ യുപി സ്വദേശികള്‍ അടക്കം ട്വീറ്റ് ചെയ്യുകയാണ്. യൂസഫലി അടക്കം പ്രമുഖര്‍ നിക്ഷേപം ഇറക്കുന്നത് യുപിയിലാണ്. ദിനംപ്രതി ഗൂണ്ടാ കൊലപാതകങ്ങള്‍ നടക്കുന്ന കേരളത്തെ ആണോ യുപി മാതൃതയാക്കേണ്ടതെന്നതടക്കം കമന്റുകള്‍ പ്രവഹിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: