തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. സ്വപ്‌ന ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിലുള്ളത്. എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതിയും പ്രതിപ്പട്ടികയിലുണ്ട്. ഇതാദ്യമായാണ് ആഭ്യന്തര അന്വേഷണ സമിതിയെ പ്രതിചേർക്കുന്നത്.
സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം. കേസിൽ എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബ് ആണ് ഒന്നാം പ്രതി. പോലീസ് ആദ്യം എഴുതിത്തള്ളിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കുറ്റപത്രം നൽകിയിരിക്കുന്നത്. 2016ൽ അന്വേഷണം തുടങ്ങിയ കേസാണിത്. എയർ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥനെ പീഡന കേസിൽ പെടുത്തുന്നതിനായി എയർ ഇന്ത്യ സാറ്റ്സിൽ എച്ച് ആർ മാനേജരായ സ്വപ്ന സുരേഷ് 16 പെൺകുട്ടികളുടെ പേരിൽ വ്യാജ പരാതി തയാ റാക്കുകയും 16 പേരുടെയും വ്യാജ ഒപ്പിട്ട പരാതി അയക്കുകയും ചെയ്തുവെന്നാണ് കേസ്.
സ്വപ്ന കേസിൽ രണ്ടാം പ്രതിയാണ്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: