ന്യൂദല്‍ഹി: സമാജ് വാദി പാര്‍ട്ടിയുടെ സോഷ്യലിസത്തെ കളിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. എസ്പിയില്‍ ഒരു കുടുംബത്തിലെ 45 പേരെങ്കിലും ഒന്നല്ലങ്കില്‍ മറ്റ് പദവി വഹിക്കുന്നത് ചൂണ്ടിക്കാട്ടി എനിക്ക് കത്ത് ലഭിച്ചിരുന്നു. അത് ജനാധിപത്യമല്ല. സോഷ്യലിസവും അല്ല. ഞാന്‍ വ്യാജ സോഷ്യലിസത്തെക്കുറിച്ച് പറയുമ്പോള്‍ അത് രാജവംശത്തെക്കുറിച്ചാണ്. ലോഹ്യയുടെയും ജോര്‍ജ്ജ് ഫെര്‍ണാണ്ടസിന്റെയും നിതീഷ് കുമാറിന്റെയും കുടുംബങ്ങളെ നിങ്ങള്‍ക്ക് കാണാന്‍ കഴിയുമോ? അവര്‍ സോഷ്യലിസ്റ്റുകളാണ്,’ മോദി പറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കുക, അവര്‍ക്ക് വീടും കക്കൂസുകളും ഉണ്ടാക്കുക, അവര്‍ക്ക് ശുദ്ധമായ കുടിവെള്ളം, അവര്‍ക്ക് ആരോഗ്യ സൗകര്യങ്ങള്‍ ലഭ്യമാക്കുക, റോഡുകള്‍ ഉണ്ടാക്കുക, ചിന്തിക്കുക. ചെറുകിട കര്‍ഷകര്‍’ ഇതാണ് എന്റെ മുന്‍ഗണന.’ആരെങ്കിലും ഇതിനെ സോഷ്യലിസം എന്ന് വിളിക്കുകയാണെങ്കില്‍, ഞാന്‍ അത് അംഗീകരിക്കുന്നു. എഎന്‍ഐയുടെ എഡിറ്റര്‍ സ്മിതാ പ്രകാശിനു നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: