ബെംഗളൂരു: ബിക്കിനിയോ, ഹിജാബോ, ജീന്‍സോ…എന്തും സ്ത്രീകള്‍ക്ക് ധരിക്കാമെന്ന കോണ്‍ഗ്രസ് നേതാവ്പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയ്ക്ക് നടിയും എംപിയുമായി സുമലത അംബരീഷിന്റെ മറുപടി. “ബിക്കിനി സ്വിമ്മിംഗ് പൂളിലാകാം, സ്കൂളിലേക്ക് പറ്റില്ല”.
കത്തിപ്പടരുന്ന ഹിജാബ് വിവാദം അനാവശ്യമാണെന്നും സ്കൂളിലെ ഡ്രസ് കോഡ് വിദ്യാര്‍ത്ഥികള്‍ അനുസരിക്കേണ്ടതുണ്ടെന്നും സുമലത അംബരീഷ് പറഞ്ഞു. യൗവനയുക്തവും നിഷ്കളങ്കവും അനുഭവങ്ങള്‍ പെട്ടെന്ന് പതിയുന്ന മനസ്സുകളും ഉള്ള വിദ്യാര്‍ത്ഥികളുടെ മേല്‍ വിഷം പുരട്ടാന്‍ രാഷ്ട്രീയം കളിക്കപ്പെടുകയാണ്. എല്ലാ സ്കൂളുകളിലും ഒരു ഡ്രസ് കോഡുണ്ട്. അത് പാലിക്കണം.- സുമലത അംബരീഷ് പറഞ്ഞു.
ആ പ്രത്യേക കോളെജിലും സ്കൂളിലും വസ്ത്രധാരണം സംബന്ധിച്ച ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എത്രയോ വര്‍ഷമായി നിലനില്ക്കുമ്പോള് ഇപ്പോള്‍ മാത്രം എങ്ങിനെ പുതിയൊരു വിവാദം പൊട്ടിമുളച്ചു? വിദ്യാര്‍ത്ഥികളുടെ ഭാവിയെ വെച്ച് കളിക്കുന്നത് ആരാണ്?- സുമലത ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: