ബെംഗളൂരു: സ്കൂളുകളിലും കോളെജുകളിലും ഹിജാബ് ധരിയ്ക്കാന്‍ അനുവദിക്കണമെന്ന് കര്‍ണ്ണാടക ഹൈക്കോടതിയില്‍ വാദിക്കാന്‍ എത്തിയ അഡ്വ. ദേവദത്ത് കാമത്ത് കോണ്‍ഗ്രസിന്റെ ഏജന്റ്. ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഒട്ടേറെ കേസുകളില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം വാദിക്കാനെത്തിയ അഭിഭാഷകന് കൂടിയാണ് അഡ്വ. ദേവദത്ത് കാമത്ത്.
ഇസ്ലാമിക മതഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചാണ് ഇദ്ദേഹം ഹിജാബ് ധരിയ്ക്കാനുള്ള അവകാശങ്ങള്‍ തിരിച്ചുപിടിക്കാനെത്തുന്നത്. മുസ്ലിം പരാതിക്കാര്‍ക്ക് വേണ്ടിയാണ് കേസ് വാദിക്കാന്‍ അഡ്വ. ദേവദത്ത് കാമത്ത് എത്തുന്നത്. ഹിജാബ് എന്നത് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ അവിഭാജ്യഘടകമാണെന്നാണ് ഇദ്ദേഹം വാദിക്കുന്നത്. തന്റെ അവകാശവാദം സ്ഥാപിക്കുന്നതിനായി അദ്ദേഹം ഹദിസുകള് ഉദ്ധരിക്കുകയും ചെയ്യുന്നു.
‘ഭരണഘടനയുടെ 19(1)(എ) പ്രകാരം ഹിജാബ് ധരിയ്ക്കുന്നത് നമ്മുടെ പ്രകാശന സ്വാതന്ത്ര്യത്തെ സംരക്ഷിക്കലാണ്.’- അദ്ദേഹത്തിന്റെ ഒരു വാദമുഖം ഇതാണ്. വിശുദ്ധ ഖുറാന് അനുശാസിക്കുന്ന നിര്‍ബന്ധിത മതാചരണമാണിതെന്നും കാമത്ത് വാദിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം വകുപ്പ് പ്രകാരം സ്വകാര്യതയ്ക്കുള്ള അവകാശവും ഹിജാബ് ധരിയ്ക്കുന്നവര്‍ക്ക് അവകാശപ്പെടാവുന്നതാണെന്നും സീനിയര്‍ അഭിഭാഷകനായ അഡ്വ. കാമത്ത് പറയുന്നു. ‘വയസ്സറിയിച്ചുകഴിഞ്ഞാല്‍ ഒരു സ്ത്രീയുടെ കൈകളും മുഖവും അപരിചിതര്‍ക്ക് കാണിക്കുന്നത് ശരിയല്ല’- കേരള ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ചിട്ടുള്ള ഹദീസിനെ പരാമര്‍ശിച്ചുകൊണ്ട് കാമത്ത് ഹിജാബിനെ പിന്തുണച്ച് സമര്‍ത്ഥിക്കുന്നു.
കോണ്‍ഗ്രസുമായി നല്ല ബന്ധം പുലര്‍ത്തുന്ന അഭിഭാഷകനാണ് കാമത്ത്.
യുത്ത് കോണ്‍ഗ്രസ് ദേശീയ നേതാവ് ബി.വി. ശ്രീനിവാസുമായി അടുത്ത ബന്ധമുണ്ട് അഡ്വ. ദേവദത്ത് കാമത്തിന്.
കോവിഡ് രണ്ടാം തരംഗത്തില്‍ ഉടനീളം മോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ദല്‍ഹിയില്‍ കച്ചകെട്ടി ഇറങ്ങിയ നേതാവാണ് ബി.വി. ശ്രീനിവാസ്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് നിയമ ഏകോപന സമിതി അധ്യക്ഷന്‍ കൂടിയായി ഈയിടെ ദേവദത്ത് കാമത്തിനെ നിയമിച്ചിരുന്നു. കോണ്‍ഗ്രസ് ദേശീയ സമിതിയാണ് അഡ്വ. ദേവദത്ത് കാമത്തിനെ നിയമിച്ചത്.
റിപ്പബ്ലിക് ടിവി ചാനല്‍ സിഇഒ അര്‍ണാബ് ഗോസ്വാമിയ്ക്കെതിരെ മഹരാഷ്ട്ര ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം മുംബൈ പൊലീസ് കമ്മീഷണറുടെ അറിവോട് സൃഷ്ടിച്ച ടിആര്‍പി കള്ളക്കേസില്‍ അര്‍ണാബിനും റിപ്പബ്ലിക് ടിവിയ്ക്കും എതിരെ വാദിക്കാനെത്തിയതും അഡ്വ. ദേവദത്ത് കാമത്താണ്.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസുകളില്‍ കോണ്‍ഗ്രസ്, ശിവസേന, എന്‍സിപി എന്നിവര്‍ക്കായി വാദിക്കാനെത്തിയത് ദേവദത്ത് കാമത്താണ്. അന്ന് ബിജെപിയെ ചവിട്ടി കോണ്‍ഗ്രസിനോടും എന്‍സിപിയോടും ചേര്‍ന്ന് ശിവസേന മഹാവികാസ് അഘാദി സര്‍ക്കാര്‍ ഉണ്ടാക്കുമ്പോള്‍ ഇതുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ വാദിച്ചിരുന്നത് കാമത്താണ്.
നടന് സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്ന മാധ്യമവിചാരണയ്ക്കെതിരെ മുംബൈ പൊലീസിനെ പ്രതിനിധീകരിച്ച് സുപ്രീംകോടതിയില്‍ ഹാജരായത് അഡ്വ. ദേവദത്ത് കാമത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: