കാഞ്ഞാണി: അരിമ്പൂർ ഓളംതല്ലി പാറയിൽ പ്രാദേശിക സഞ്ചാരികളെ ലക്ഷ്യമിട്ട് വേനൽ ടൂറിസം പദ്ധതിക്ക് ഒരുക്കങ്ങൾ തുടങ്ങി. 70 ലക്ഷം രൂപ ചിലവിൽ ഓളംതല്ലി പാറക്കുളത്തിന്റെ നവീകരണവും തുടങ്ങിയിട്ടുണ്ട്. കോർപ്പറേഷന്റെ 40 ലക്ഷം രൂപയും, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നുള്ള 30 ലക്ഷം രൂപയുമാണ് കുളം സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്.
ചളിയും മറ്റ് മാലിന്യങ്ങളും മാറ്റി വൃത്തിയാക്കി കുളം ആഴംകൂട്ടിയും, ചുറ്റുമതിൽ കെട്ടിയും, നടപ്പാത നിർമ്മിച്ചുമുള്ള നവീകരണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടമാണ് ഇപ്പോൾ നടക്കുന്നത്. കൂടാതെ സമീപത്തായി ചെറിയ ഒരു കുളം പശുക്കളെ കുളിപ്പിക്കുന്നതിനും, വാഹനം നിർത്തി കഴുന്നതിനു വേണ്ടിയും തയ്യാറാക്കുന്നുണ്ട്.
സമീപത്തെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതോടൊപ്പം പ്രകൃതി രമണീയമായ ഓളംതല്ലി പാറയിൽ എത്തുന്നവർക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും, അലങ്കാര വിളക്കുകളും, വിനോദത്തിനായി കുട്ടികൾക്ക് പാർക്കും, കുടുംബശ്രീയുടെ മിനി ഫുഡ് ഹട്ടും സ്ഥാപിച്ചുകൊണ്ട് വേനൽക്കാല ടൂറിസം പദ്ധതിയും ആരംഭിക്കുന്നതായി അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: