വയനാട്: വയനാട് മാനന്തവാടിയില്‍ വാഹന പരിശോധനയ്ക്ക് ഇടയില്‍ ഒന്നരക്കോടി രൂപ വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ പിടികൂടി.
തോല്‍പ്പെട്ടി ചേക്ക്പോസ്റ്റില്‍ എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് സ്വര്‍ണാഭരണങ്ങള്‍ പിടികൂടിയത്. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പി.ജി. രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മൈസൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുന്ന കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ബസിലാണ് സ്വര്‍ണം കണ്ടെത്തിയത്. മതിയായ രേഖകളില്ലാതെയാണ് ഒന്നര കോടിയോളം വിലയുള്ള സ്വര്‍ണാഭരണം കൊണ്ടുവന്നത്.
സംഭവത്തില്‍ തൃശൂര്‍ സ്വദേശിയായ അനു ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി അനുലാലിനെയും പിടിച്ചെടുത്ത സ്വര്‍ണവും ജി.എസ്.ടി വകുപ്പിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: