ചാത്തന്നൂര്‍: മീനാട് ഏലായിലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടയാതെ പഞ്ചായത്തും റവന്യൂ അധികൃതരും. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നത് തടയുന്നതിന് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് അധികാരമുണ്ടെന്നിരിക്കെയാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും പരാതികള്‍ അവഗണിച്ചു കൊണ്ട് ഭൂമാഫിയയുടെ നിലം നികത്തല്‍.
പൊതു ആവശ്യങ്ങള്‍ക്കായി നെല്‍വയല്‍ നികത്താനുള്ള ഇളവ് സര്‍ക്കാര്‍ പദ്ധതികള്‍ക്കു മാത്രമാക്കിയിരിക്കെ, മതില്‍കെട്ടി തിരിച്ചു നികത്തി കെട്ടിടങ്ങള്‍ നിര്‍മിക്കാനുള്ള നീക്കമാണ് നടക്കുന്നത്.
അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ റവന്യു അധികാരികള്‍ക്കും പഞ്ചായത്ത്, ജില്ലാ ഭരണകൂടത്തിനും കര്‍ഷകര്‍ പരാതി നല്‍കിയിരുന്നു. ഇതെല്ലാം അവഗണിച്ചു കൊണ്ട് തുടരെ നടക്കുന്ന നിയമലംഘനങ്ങള്‍ക്ക് പഞ്ചായത്ത് അധികാരികള്‍ ഒത്താശ ചെയ്യുകയാണെന്ന് കര്‍ഷകര്‍ ആരോപിച്ചു.
തരിശിട്ടിരിക്കുന്ന നെല്‍വയലുകളില്‍ ഉടമയുടെ അനുമതിയില്ലെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്കു കൃഷിയിറക്കാമെന്ന വ്യവസ്ഥയുള്ള തണ്ണീര്‍തട സംരക്ഷണ നിയമം നിലനില്‍ക്കെയാണ് ഡാറ്റാ ബാങ്കിലുള്ള വയല്‍ ഭൂമി മതില്‍കെട്ടി വേര്‍തിരിച്ചു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: