ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി നയിച്ച മുന്‍ സര്‍ക്കാരുകളെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജ്നോര്‍, മൊറാദാബാദ്, അംറോഹ മേഖലയിലെ ഇരുപത്തിയൊന്ന് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരുമായുള്ള ജന്‍ ചൗപാല്‍ വെര്‍ച്വല്‍ റാലിക്കിടെയാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശം.
‘വ്യാജ സമാജ്വാദികളുടെ’ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ കാരണം സംസ്ഥാനത്തെ വികസന നദിയിലെ വെള്ളം മുമ്പ് നിശ്ചലമായിരുന്നു. യുപിയിലെ വികസനത്തെ നദിയിലെ ജലത്തോട് ഉപമിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന. സാധാരണക്കാരന്റെ വിശപ്പിന്റെയും വികസനത്തിന്റെയും ദാഹം ഇത്രയും നാള് ഇവിടെ ഭരിച്ചിരുന്ന സമാജ്വാദി പാര്‍ട്ടി അടക്കമുള്ളവര്‍ അറിഞ്ഞിരുന്നില്ല. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റാനും മുന്‍ സര്‍ക്കാരുകള്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അവരുടെ ഖജനാവ് നിറയ്ക്കാനാണ് ആ പാര്‍ട്ടികള്‍ ശ്രമിച്ചത്, അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് മാപ്പ് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന് ഇളവുകള്‍ പ്രഖ്യപിച്ചതോടെ നേരിട്ട് വന്ന് സംസാരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര പുറപ്പെടാന്‍ സാധിച്ചില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡില്‍ ബിജെപി സംഘടിപ്പിച്ച വിജയ് സങ്കല്പ്പ്സഭയില് ഡെറാഡൂണ്‍, ഹരിദ്വാര്‍ മേഖലയിലെ വോട്ടര്‍മാരുമായും പ്രധാനമന്ത്രി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: