ലഖ്നൗ : ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. സംസ്ഥാനത്തെ ഒന്നാംഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. പതിനൊന്ന് ജില്ലകളിലായി 58 മണ്ഡലങ്ങളിലാണ് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. പത്തിന് 615 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. വോട്ടെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം പ്രചാരണത്തിരക്കിലാണ്.
ഇന്ന് രാവിലെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറങ്ങും. ബിജെപിയാണ് യുപിയുടെ വികസനം മുഖമെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു. സംസ്ഥാനത്ത് വികസനം കൊണ്ടുവന്നത് യോഗി സര്‍ക്കാരിന്റെ കാലത്താണെന്ന് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത നരേന്ദ്ര മോദിയും അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി ഇന്ന് വോട്ടര്‍മാരെ അബിസംബോധന ചെയ്ത് സംസാരിക്കും. കഴിഞ്ഞ ദിവസം ബിജ് നോറില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ യാത്ര മാറ്റിവെച്ചു. വെര്‍ച്വല്‍ റാലിയിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്ത മോദി ഉത്തര്‍പ്രദേശില്‍ യോഗി ഭരണം തന്നെ ആവര്‍ത്തിക്കുമെന്ന് അറിയിച്ചു. പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: