തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് തട്ടിപ്പുകള്‍ നടത്താനുള്ള കൂടുതല്‍ അവസരമൊരുക്കുന്നതാണ് ലോകായുക്തയുടെ ചിറകരിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ്.
സര്‍ക്കാരിനെതിരെയുള്ള കേസുകള്‍ ലോകായുക്തയുടെ പരിഗണനയില്‍ ഉള്ളതിനാലാണ് നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാതെ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഇനി മുഖ്യമന്ത്രിക്ക് എതിരെയുള്ള വിധി ഗവര്ണ്ണറുള്പ്പെട്ട സമിതിയും മന്ത്രിമാര്‍ക്കെതിരെയുള്ള വിധി മുഖ്യമന്ത്രി ഉള്‍പ്പെട്ട സമിതിയും ജീവനക്കാര്‍ക്ക് എതിരെയുള്ള പരാതി ചീഫ് സെക്രട്ടറി അടങ്ങുന്ന സമതിയും പരിശോധിച്ചാണ് തീരുമാനം എടുക്കേണ്ടത്. പരിശോധിക്കുന്ന സമിതിയിലെ അംഗങ്ങള്‍ ആകട്ടെ സര്‍ക്കാര്‍ നിയമിക്കുന്നവരും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ബന്ധു നിയമന വിവാദത്തില്‍ ലോകായുക്തയുടെ ഉത്തരവിനെ തുടര്‍ന്ന് കെ.ടി. ജലീലിന് മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു. അന്നു മുതല്‍ ലോകായുക്തയെ എങ്ങനെ സര്‍ക്കാരിന്റെ വരുതിക്കു കൊണ്ടുവരാം എന്ന ആലോചനയാണ് പുതിയ ഓര്‍ഡിനന്‍സിന് കാരണമായത്. ദുരിതാശ്വാസ നിധി ചട്ടങ്ങള്‍ ലംഘിച്ച് വനിയോഗിച്ചെന്ന് കാട്ടി മുഖ്യമന്ത്രിക്കെതിരെയുള്ള കേസും കണ്ണൂര്‍ സര്‍വ്വകലാശാലാ നിയമനത്തില്‍ മന്ത്രി ആര്.ബിന്ദുവിനു എതിരെയുള്ള പരാതിയും ലോകായുക്തയില്‍ എത്തിയതോടെ നിയമഭേദഗതിക്ക് അടിയന്തര സാഹചര്യം ഉണ്ടായി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ലോകായുക്തയെ ഭയം ഉണ്ടായിരുന്നു. ഇനി ഈ വിഭാഗക്കാര്‍ക്കും ഭയക്കേണ്ട സാഹചര്യമില്ല. ലോകായുക്തയില്‍ കൂടതല്‍ കേസുകളും എത്തുന്നത് കരാര്‍ പണികളുമായി ബന്ധപ്പെട്ടാണ്. ഇതില്‍ നിരവധി ഉദ്യോഗസ്ഥരും പ്രതിപട്ടികയിലാണ്. സര്‍ക്കാര്‍ അനുകൂല കരാറുകാരും സംഘടനാ നേതാക്കളുമായിരിക്കും പ്രതിസ്ഥാനത്തുള്ളതും. ഇവര്‍ക്കെതിരെ ലോകായുക്ത വിധി വന്നാലും സര്‍ക്കാരിന്റെ പ്രതിനിധികള്‍ അടങ്ങിയ സമിതിക്ക് ഇക്കൂട്ടരെ കുറ്റവിമുക്തരാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: