തിരുനെല്‍വേലി: പത്തനംതിട്ട സീറോ മലങ്കര രൂപതാധ്യക്ഷന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസിനെ അംബാസമുദ്രത്തില്‍ വച്ച് തമിഴ്നാട് െ്രെകംബ്രാഞ്ച് സിഐഡി അറസ്റ്റ് ചെയ്തു. പൊട്ടലിനു സമീപം താമിരഭരണി നദിയില്‍ നിന്ന് അനധികൃത മണലെടുപ്പ് നടത്തിയെന്ന കേസില്‍ വികാരി ജനറല്‍ ഷാജി തോമസ് മാണിക്കുളവും മറ്റ് നാല് വൈദികരും അറസ്റ്റിലായിരുന്നു.
അറസ്റ്റിലായ എല്ലാവരെയും തിരുനെല്‍വേലി ജില്ലാ കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തെങ്കിലും, അറസ്റ്റിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബിഷപ്പ് ഐറേനിയോസ് (69), ഫാ ജോസ് ചാമക്കാല (69) എന്നിവരെ തിരുനെല്‍വേലി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദികരായ ജോര്‍ജ് സാമുവല്‍ (56), ഷാജി തോമസ് (58), ജിജോ ജെയിംസ് (37), ജോസ് കളവയല്‍ (53) എന്നിവരെ് നാങ്ങുനേരി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ കോട്ടയം സ്വദേശി മാനുവല്‍ ജോര്‍ജ് നേരത്തെ അറസ്റ്റിലായിരുന്നു.
തിരുനെല്‍വേലിയിലെ സൗത്ത് കള്ളിടൈക്കുറിച്ചി വില്ലേജിലെ പൊട്ടലില്‍ ചെക്ക് ഡാമിനോട് ചേര്‍ന്നുള്ള 300 ഏക്കര്‍ സ്ഥലത്ത് പരുക്കന്‍ കല്ല്, കരിങ്കല്‍, ക്രഷര്‍ പൊടി, എംസാന്‍ഡ് എന്നിവ സംഭരിക്കാനും സംസ്കരിക്കാനും ഉപയോഗിക്കാനും മാനുവല്‍ ലൈസന്‍സ് നേടിയിരുന്നു. 2019 നവംബര്‍ 29 മുതല്‍ അഞ്ച് വര്‍ഷത്തേക്ക്. ബിഷപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് പത്തനംതിട്ട രൂപത മാനുവലിന് പാട്ടത്തിന് നല്‍കിയത്.
ജോര്‍ജിന്റെ നേതൃത്വത്തില്‍ വണ്ടല്‍ ഓടയില്‍ ചെക്ക് ഡാമില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും വന്‍തോതില്‍ മണല്‍ ഖനനം നടന്നിരുന്നു. 2020 സെപ്റ്റംബറില്‍ അന്നത്തെ ചേരന്‍മഹാദേവി സബ് കളക്ടര്‍ സ്ഥലം പരിശോധിക്കുകയും 27,774 ക്യുബിക് മീറ്റര്‍ മണല്‍ അനധികൃതമായി ഖനനം ചെയ്യുകയും വാണിജ്യ ആവശ്യങ്ങള്‍ക്കായി കടത്തുകയും ചെയ്തതായി വിലയിരുത്തി. 1959ലെ തമിഴ്നാട് മൈന്‍സ് ആന്‍ഡ് മിനറല്‍ കണ്സഷന് റൂള്‍സ് പ്രകാരം ഭൂവുടമകള്‍ക്ക് 9.57 കോടി രൂപ പിഴ ചുമത്തി.
അനധികൃത മണല്‍ ഖനനത്തിനെതിരെ പ്രചാരണത്തിന് നേതൃത്വം നല്കിയ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും ഈ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചു. കേസ് കൂടുതല്‍ അന്വേഷണത്തിനായി കല്ലിടൈക്കുറിച്ചി പോലീസ് സ്റ്റേഷനില്‍ നിന്ന് സിബിസിഐഡിക്ക് മാറ്റാന്‍ ബെഞ്ച് ഉത്തരവിട്ടു. ഭൂമിയുടെ ഉടമസ്ഥരുടെ ഒത്താശയോടെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് സംശയിക്കുന്നതിനെ തുടര്‍ന്നാണ് ബിഷപ്പിനെയും അഞ്ച് വൈദികരെയും അറസ്റ്റ് ചെയ്തത്.
ഇതിന് മുന്‍പ് വ്യാജ പത്രപ്രവര്‍ത്തകരായ ജോണ്‍ വിക്ടര്‍, പല്‍രാജ്, അതിപാണ്ഡ്യന്‍, ശങ്കരനാരായണന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അനധികൃത മണല്‍ കുഴിച്ചെടുക്കലും ഖനനവും നടത്താന്‍ സാഹചര്യമൊരുക്കുന്നു എന്നായിരുന്നു ഇവര്‍ക്കെതിരായ പരാതി. അതിനു മുന്‍പ് മൊഹമ്മദ് സമീര്‍, അദ്ദേഹത്തിന്റെ ഭാര്യ സബിത എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഭര്‍ത്താവിന്റെ അനധികൃത മണല്‍ക്കടത്തിന് വേണ്ടി സഹായം ചെയ്യുകയായിരുന്നു മിനറല്‍സിലെ അസിസ്റ്റന്റ് ഡയറ്കടറായിരുന്ന സബിത.
വര്‍ഷങ്ങളായി മണല്‍ കുഴിച്ചെടുത്ത് കള്ളക്കടത്ത് നടത്തുന്നതായി പറയപ്പെടുന്നു. ക്രിസ്ത്യന്‍ സഭയുടെ പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവരെ പിടികൂടിയത് തമിഴ്നാട്ടില്‍ ജനങ്ങള്‍ക്കിടയില്‍ അമ്പരപ്പുളവാക്കിയിരിക്കുകയാണ്. 2013ല്‍ തൂത്തുക്കുടിയിലെ റോമന്‍ കാതലിക് ബിഷപ്പ് യോന്‍ അംബ്രോസ് അനധികൃത മണല്‍ കുഴിച്ചെടുക്കല്‍ നിര്‍ത്തണമെന്നും ഇതുവഴി മണലെടുത്തവര്‍ വാരിക്കൂട്ടിയ അനുധികൃത സമ്പാദ്യങ്ങള്‍ തിരിച്ചുപിടിക്കാനും ആവശ്യപ്പെട്ടിരുന്നു.
തൂത്തുക്കിടി, തിരുനെല്‍വേലി, കന്യാകുമാരി ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലാണ് ഈ മണല്‍കുഴിച്ചെടുക്കലും കടത്തും നടക്കുന്നത്. പ്രകൃതിക്ക് ഏല്ക്കുന്ന ആഘാതങ്ങള്‍ വേറെയും. ആഗസ്ത് 9ന് തൂത്തുക്കുടി ജില്ലയില്‍ നദി, കടല്‍ തീരങ്ങളിലെ മണല്‍ കുഴിച്ചെടുക്കലും ഖനനവും നിര്‍ത്തിവെച്ചതായി അന്നത്തെ ജില്ലാകളക്ടര്‍ ആഷിഷ് കുമാര്‍ ഉത്തരവിട്ടിരുന്നു. അന്ന് 2.3 ലക്ഷം ടണ്‍ അനധികൃത മണലാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: