ഗാന്ധിനഗര്‍(കോട്ടയം): മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്തും വനംവകുപ്പിലെ ഒരു ഉദ്യോഗസ്ഥന് തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് വാവ സുരേഷ്. കഴിഞ്ഞ 31ന് പാമ്പുപിടിത്തത്തിനിടയില്‍ കടിയേറ്റ് കോട്ടയം മെഡിക്കല്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സമയത്തും ഈ ഉദ്യോഗസ്ഥന് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചിരുന്നു.
സാധാരണക്കാരായ ജനങ്ങള്‍ വിളിക്കുമ്പോഴാണ് പാമ്പുപിടിക്കാനായി എത്തുന്നത്. 2006ല്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി താനാണ് പാമ്പ് പിടിത്ത പരിശീലനം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. പാമ്പ്പിടിക്കുന്നതിന് സര്‍ക്കാര്‍ നിരവധി ഫണ്ട് വിനിയോഗിക്കുന്നുണ്ടെങ്കിലും, വേണ്ട വിധത്തില്‍ പ്രയോജനപ്പെടുന്നില്ലെന്നും സുരേഷ് കുറ്റപ്പെടുത്തി.
ജനങ്ങളുടെ ആരാധനയല്ല, സ്നേഹമാണ് വീണ്ടും പാമ്പിനെ പിടിക്കാന്‍ പ്രേരണയെന്നും, രോഗമുക്തി നേടിയ ശേഷം സാധാരണക്കാരായ ജനങ്ങളുടെ ആവശ്യപ്രകാരം പാമ്പ് പിടിക്കാന്‍ രംഗത്തിറങ്ങുമെന്നും സുരേഷ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: