ചെറുകോല്‍പ്പുഴ: ലോകം നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരത്തിനായി ഭാരതത്തിലേക്ക് ഉറ്റുനോക്കുന്നു എന്ന് ജസ്റ്റിസ് എന്‍.നഗരേഷ് പറഞ്ഞു. നൂറ്റിപത്താമത് അയിരൂര്‍ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരി പിടിപെട്ടപ്പോഴും ഭാരതത്തിന്റെ സംസ്‌ക്കാരത്തെയാണ് ലോകം ഏറ്റെടുത്തത്. പുറത്തുപോയിട്ടുവന്നാല്‍കൈകാലുകള്‍ കഴുകി വീടിനുള്ളില്‍ കയറുന്നതും, കൂപ്പൂകൈകളോടെ അതിഥികളെ സ്വീകരിക്കുന്നതുമെല്ലാം നമ്മുടെെ സംസ്‌ക്കാരത്തിന്റെ ഭാഗമാണ്.ലോകം ഇന്ന് ആഗോളതാപനത്തിന്റെ ഭീഷണിയിലാണ്.അനിയന്ത്രിതമായ വ്യവസായവല്‍ക്കരണത്തിന്റെ ഫലമാണ് ആഗോളതാപനം. എന്നാല്‍ പ്രകൃതിയെ ചൂഷണം ചെയ്യുകയല്ല ദോഹനം അതായത് ആവശ്യത്തിനുമാത്രം എടുക്കുകഎന്നതാണ് നമ്മുടെ സംസ്‌ക്കാരം.
ലോകം നേരിടുന്ന മറ്റൊരുവെല്ലുവിളിയാണ് മതതീവ്രവാദം.എന്റെ മതം മാത്രമാണ് ശരിയെന്ന ധാരണയില്‍ നിന്നാണ് തീവ്രവാദം ഉടലെടുക്കുന്നത്.എന്നാല്‍ എല്ലാമതങ്ങളും ഈശ്വരനിലേക്കുള്ള മാര്‍ഗ്ഗമാണ് എന്നാണ് ഭാരതസംസ്‌ക്കാരം പഠിപ്പിക്കുന്നത്. ലോകത്തിന്റെ നിലനില്‍പ്പ് തന്നെ ഭാരതത്തിന്റെ ദര്‍ശനമാണ്. എന്നാല്‍ ആദര്‍ശനങ്ങളില്‍നിന്ന് നമ്മള്‍ അകന്നുപൊയ്‌ക്കൊണ്ടിരിക്കുന്നു. ഭാരതദര്‍ശനങ്ങളിലേക്ക് പുതുതലമുറയെ അടുപ്പിക്കേണ്ട ദൗത്യമാണ് ഹിന്ദുമതപരിഷത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: