തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്കില്‍ വര്‍ദ്ധന വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി. 18 ശതമാനം വര്‍ദ്ധന ആവശ്യപ്പെടുന്ന താരിഫ് പ്‌ളാന്‍ ബോര്‍ഡ് വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചു. 92 പൈസ യൂണിറ്റിന് കൂട്ടണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമാകും റഗുലേറ്ററി കമ്മിഷന്‍ പുതിയ നിരക്ക് പ്രഖ്യാപിക്കുക.
2852 കോടിയുടെ റവന്യു കമ്മിയുണ്ടാകുമെന്നാണ് ബോര്‍ഡ് കണക്കുകൂട്ടുന്നത്. 2022-23 സാമ്പത്തിക വര്‍ഷം യൂണിറ്റിന് 92 പൈസ വര്‍ദ്ധിപ്പിച്ചാല്‍ 2284 കോടി വരുമാനം കണ്ടെത്തുമെന്ന് ബോര്‍ഡ് കരുതുന്നു. നിലവില്‍ 2019 ജൂലായ് 19ന് അംഗീകരിച്ച നിരക്കാണ് സംസ്ഥാനത്ത് ഇപ്പോഴുളളത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 18.14 ശതമാനവും ചെറുകിട വ്യവസായ ഉപഭോക്താക്കളുടെ 11.88 ശതമാനവും വന്‍കിട വ്യവസായികളില്‍ നിന്ന് 11.47 ശതമാനവും വര്‍ദ്ധനയാണ് ബോര്‍ഡ് ആവശ്യപ്പെടുന്നത്. വന്‍കിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 5.67രൂപ എന്നത് 6.86 രൂപയും ചെറുകിട കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 2.75 രൂപ എന്നത് 3.64 രൂപയും കൊച്ചി മെട്രോയുടേത് 6.46 എന്നത് 7.18 രൂപയായും വര്‍ദ്ധിപ്പിക്കാനാണ് കെഎസ്ഇബിയുടെ ആവശ്യം. നിലവിലുള്ള നിരക്ക് വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കൃത്യമായ ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: