കോട്ടയം: കൈക്കൂലി കേസില്‍ റിമാന്റില്‍ കഴിയുന്ന എല്‍സിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ എം ജി സര്‍വ്വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം. പ്രകടനമായി എത്തിയ വിദ്യാര്‍ത്ഥികളെ സര്‍വ്വകലാശാല കവാടത്തില്‍ തടഞ്ഞു.
ബാരിക്കേഡ് തളളി മറിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനികള്‍ അടക്കമുളളവരെ ജലപീരങ്കി ഉപയോഗിച്ചാണ് പോലീസ് നേരിട്ടത്. ഉച്ചക്ക് പന്ത്രണ്ടോടെയാണ് പ്രകടനവുമായി വിദ്യാര്‍ത്ഥികള്‍ എത്തിയത്. എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.റ്റി ശ്രീഹരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
പോലീസ് ലാത്തിചാര്‍ജ്ജില്‍ എബിവിപി സംസ്ഥാന സെക്രട്ടറി എന്‍ സി റ്റി ശ്രീഹരി, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ എസ് ആരവിന്ദ്, ഗോകുല്‍ പ്രസാദ്, കോട്ടയം ജില്ല പ്രസിഡന്റ് മൃദുല്‍ സുധന്, പത്തനംതിട്ട ജില്ല പ്രസിഡന്റ് സുമേഷ്, ജില്ല സെക്രട്ടറി അജിന് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.
20 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: