തൊടുപുഴ: നിര്‍മ്മാണം പൂര്‍ത്തിയാക്കി എഴുവര്‍ഷം കഴിഞ്ഞിട്ടും മാരിയില്‍കലുങ്ക്- കാഞ്ഞിരമറ്റം പാലം സഞ്ചാര യോഗ്യമക്കാത്തതില് പ്രതിഷേധിച്ച് യുവമോര്‍ച്ചയുടെ വേറിട്ട പ്രതിഷേധം.
കാഞ്ഞിരമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പാലത്തിന് സമീപം തൊടുപുഴയാറ്റിലിറങ്ങിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. യുവമോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് ആകാശ് പി.റ്റിയുടെ അധ്യക്ഷതയില്‍ നടന്ന സമരം സംസ്ഥാന സമിതി അംഗം ശ്രീകാന്ത് കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് പി.ജി. രാജശേഖരന് മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് റ്റി.എസ്. രാജന്, മണ്ഡലം വൈസ് പ്രസിഡന്റ് ജിതേഷ് സി, യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ അഖില്‍ രാധാകൃഷ്ണന്, മണ്ഡലം പ്രസിഡന്റ് വിഷ്ണു കൊച്ചുപറമ്പന്‍, ജന. സെക്രട്ടറി ഗോകുല്‍ കെ. അനില്‍, സെക്രട്ടറി ശ്രീരാജ് കെ.ആര്, കര്‍ഷക മോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് എം.പി. പ്രമോദ്, മഹിളാ മോര്‍ച്ച മുനിസിപ്പല്‍ പ്രസിഡന്റ് ദീപ രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പാലം പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡില്ലാത്തതിനാല്‍ ഇത് ഇപ്പോഴും നടപ്പാലമായി അവശേഷിക്കുകയാണ്. 6.5 കോടി രൂപ മുടക്കിയാണ് തൊടുപുഴയാറിന് കുറുകെ മാരിയില്കലുങ്കിനെയും കാഞ്ഞിരമറ്റത്തെയും ബന്ധിച്ച് പാലം നിര്‍മ്മിച്ചത്. അപ്രോച്ച് റോഡ് ഏറ്റെടുക്കാനായി സര്‍ക്കാര്‍ പണവും അനുവദിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഈ നടപടികള്‍ എങ്ങുമെത്തിയിട്ടില്ല. ഇതിനായി മാത്രം 3 കോടിയോളം രൂപയും അനുവദിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: