Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഈ നാദം ഈശ്വരന്റെ മായാവിലാസം

മഹലിലെ 'ആയേഗാ ആനേവാലാ...', മധുമതിയിലെ 'ആജാരെ...പരദേശി...', വഹ് കോന്‍ ഥീ യിലെ 'ലഗ് ജാ ഗെലേ...', ദോ ആംഖേം ബാരഹ് ഹാഥിലേ 'ഹേ മാലിക് തെരെ ബന്ദെ ഹം...' എന്നിവ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ആഗ്രഹം

ശ്രീകുമാരന്‍ തമ്പി by ശ്രീകുമാരന്‍ തമ്പി
Feb 7, 2022, 06:00 am IST
in Main Article

ഈശ്വരനുണ്ടോ എന്നു ചോദിക്കുന്ന യുക്തിവാദിയോട് നമുക്കിങ്ങനെ പറയാം. ‘ഉണ്ടല്ലോ, സംശയമുണ്ടെങ്കില്‍ ലതാ മങ്കേഷ്‌കറുടെ പാട്ടുകള്‍ കേട്ടുനോക്കൂ. രൂപമില്ലാത്ത ആ കോസ്മിക് എനര്‍ജി നാദമായി നിങ്ങളുടെ മുമ്പില്‍ പ്രത്യക്ഷപ്പെടും.’

ഇന്ത്യ കണ്ട ഏറ്റവും വലിയ അഭിനേതാക്കളിലൊരാളായ ദിലീപ്കുമാര്‍ ഈ ആശയം മറ്റൊരു രീതിയില്‍ പറഞ്ഞു. ലതാ മങ്കേഷ്‌കറിന്റെ ശബ്ദം ഈശ്വരന്റെ മായാവിലാസമാണെന്ന്. ഇന്ത്യയില്‍ ഒരു ഗായികയ്‌ക്കു കിട്ടാവുന്ന എല്ലാ മികച്ച അംഗീകാരങ്ങളും നേടിയ ലതാമങ്കേഷ്‌കര്‍ ലോകസംഗീതത്തിലെ അദ്ഭുതമായിരുന്നു. സംസ്ഥാനതലത്തിലും (മഹാരാഷ്‌ട്ര) ദേശീയതലത്തിലും എത്രയെത്ര പുരസ്‌കാരങ്ങള്‍. ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും ഭാരതരത്‌നവും വരെ അവര്‍ നേടി. തികച്ചും സമ്പൂര്‍ണ്ണമായ ജീവിതമായിരുന്നു ലതാജിയുടേത്.

ദാരിദ്ര്യവും അവഗണയും അനുഭവിച്ച ബാല്യകൗമാരങ്ങള്‍ ലത എന്ന പെണ്‍കുട്ടിയെ ധീരയും ശക്തയുമാക്കി. എതിര്‍പ്പുകളെ തന്റെ നാദപ്രതിഭയൊന്നുകൊണ്ടു മാത്രം അവര്‍ തരണം ചെയ്തു. ലതയുടെ അച്ഛന്‍ ദീനനാഥ് ഒരു നാടകനടനും ഗായകനും ആയിരുന്നു. ഗോവയിലെ മങ്കേഷി എന്ന സ്ഥലമാണ് അദ്ദേഹത്തിന്റെ സ്വദേശം. ദീനനാഥിന്റെ അച്ഛന്‍ നാവാതെ ഹര്‍ദിക്കര്‍ മങ്കേഷിയിലെ ശിവക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ലതയുടെ അമ്മയുടെ അച്ഛന്‍ ഗുജറാത്തിയായ ഒരു ചെറിയ വ്യവസായിയും. സേഥ് ഹരിദാസ് രാമദാസ് ലാഡ് എന്നു പേര്‍. ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന പിതാവിന്റെ പാത തുടരാന്‍ താല്‍പര്യമില്ലാത്ത ദീനനാഥ് കുടുംബസമേതം ഇന്‍ഡോറിലേക്ക് താമസം മാറ്റി. സ്വന്തമായി നാടകക്കമ്പനി തുടങ്ങിയെങ്കിലും അത് നഷ്ടത്തിലായി. ദീനനാഥിന് അഞ്ച് മക്കള്‍. നാലു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും. ലത, മീന, ആശ, ഉഷ, ഹൃദയനാഥ്.

ദീനനാഥിന്റെ സംഗീത പാരമ്പര്യം അഞ്ചു മക്കള്‍ക്കും കിട്ടി. നാടകരംഗത്തും ചലച്ചിത്ര രംഗത്തും പ്രവര്‍ത്തിച്ചിരുന്ന മാസ്റ്റര്‍ വിനായക് എന്ന കലാകാരന്‍ ദീനനാഥിന്റെ കുടുംബ സുഹൃത്തായിരുന്നു. ദീനനാഥിന്റെ മൂത്ത മകളായ ലതയുടെ പ്രതിഭ ആദ്യമായി തിരിച്ചറിഞ്ഞത് മാസ്റ്റര്‍ വിനായക് ആണ്. മറാത്തിയിലെ സംഗീതസംവിധായകന്‍ സദാശിവ് നവരേക്കറിനോട് ഈ ബാലപ്രതിഭയെ കുറിച്ച് മാസ്റ്റര്‍ വിനായക് പറഞ്ഞു. കുട്ടിയുടെ ശബ്ദം ഇഷ്ടപ്പെട്ട അദ്ദേഹം താന്‍ സംഗീതം നിര്‍വഹിച്ച ‘പഹില്‍ മംഗള ഗൗര്‍’ എന്ന മറാത്തി സിനിമയില്‍ ലതയ്‌ക്ക് പാടാന്‍ അവസരം നല്‍കി. 1929 സപ്തംബറില്‍ ജനിച്ച ലത 1942 ല്‍ അതായത് തന്റെ പതിമൂന്നാം വയസ്സില്‍ സിനിമയ്‌ക്കുവേണ്ടി ആദ്യമായി പാടി. ഈ വര്‍ഷം തന്നെയാണ് ലതയുടെ അച്ഛന്‍ ദീനനാഥ് അന്തരിച്ചത്. അച്ഛന്റെ നാടകക്കമ്പനി വരുത്തി വച്ച കടവും അമ്മയും നാലു സഹോദരങ്ങളും അടങ്ങുന്ന കുടുംബത്തിന്റെ ഭാരവും പതിമൂന്നുകാരിയായ ലതയുടെ ശിരസ്സിലായി. 1943ല്‍. തന്റെ പതിനാലാം വയസ്സില്‍ ആദ്യത്തെ ഹിന്ദിഗാനം പാടിയെങ്കിലും അത് ഗജബാബു എന്ന മറാത്തി സിനിമയിലാണ് വന്നത്. മാസ്റ്റര്‍ വിനായക് തന്റെ കമ്പനി ബോംബെയിലേക്ക് മാറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ലതയുടെ കുടുംബം ഇന്‍ഡോറില്‍ നിന്ന് ബോംബെയിലേക്ക് താമസം മാറ്റി. ഹിന്ദുസ്ഥാനി സംഗീതം പഠിക്കാന്‍ ഉസ്താദ് അമീര്‍ അലിഖാന്റെ സവിധത്തിലെത്തി. ആ കൗമാരക്കാരിയുടെ ഭാവി ഭാവനയില്‍ കണ്ട ആ മഹാസംഗീതജ്ഞന്‍ പ്രതിഫലം വാങ്ങാതെ ലതയെ പഠിപ്പിച്ചു. മാസ്റ്റര്‍ വിനായകിന്റെ ‘ബഡി മാം’ എന്ന സിനിമയില്‍ ലതയും ആശയും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു.

1948ല്‍ ‘ഷഹീദ്’ എന്ന സിനിമയില്‍ പാടിയെങ്കിലും ചിത്രത്തിന്റെ സംവിധായകന്‍ ശശിധര്‍മുഖര്‍ജി ശബ്ദം വളരെ നേര്‍ത്തതാണെന്നു കുറ്റപ്പെടുത്തി ഗാനം ചിത്രത്തില്‍ നിന്ന് ഒഴിവാക്കി. ദു:ഖിതയായ ലതയ്‌ക്ക് ഗുലാം ഹൈദര്‍ എന്ന സംഗീതസംവിധായകന്‍ ‘മജ്ബൂര്‍’ എന്ന ഹിന്ദി ചിത്രത്തില്‍ പാട്ട് നല്‍കി. നസീം പനിപതി എഴുതി ഗുലാം ഹൈദര്‍ ഈണം പകര്‍ന്ന ‘ദില്‍ മേരാ തോഡാ…’ എന്നാരംഭിക്കുന്ന ഈ ഗാനമാണ് ഹിന്ദി സിനിമയില്‍ വന്ന ലതയുടെ ആദ്യ ഗാനം.

1949 ല്‍ പുറത്തു വന്ന ‘മഹല്‍’ എന്ന ഹിന്ദി ചിത്രം സൂപ്പര്‍ ഹിറ്റായി. ലത പാടിയ അതിലെ ‘ആയേഗാ ആനേവാലാ…’ എന്ന പാട്ടും ജനഹൃദയം കവര്‍ന്നു. ഖേംചന്ദ് പ്രകാശ് ആയിരുന്നു മഹലിന്റെ സംഗീത സംവിധായകന്‍. പിന്നീട് ലതാ മങ്കേഷ്‌കര്‍ എന്ന ഗായികയ്‌ക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അനില്‍ ബിശ്വാസ്, സി.രാമചന്ദ്ര, നൗഷാദ്, ഹേമന്ത്കുമാര്‍, എസ്.ഡി.ബര്‍മന്‍, ശങ്കര്‍ ജയ് കിഷന്‍, സലില്‍ ചൗധരി, കല്യാണ്‍ജി ആനന്ദ് ജി, വസന്ത ദേശായ്, ലക്ഷ്മീകാന്ത് പ്യാരേലാല്‍ തുടങ്ങിയ സംഗീത സംവിധായകരുടെയെല്ലാം പ്രധാനഗായികയായി അവര്‍ മാറി. ഒരിക്കല്‍ ലതയുടെ ശബ്ദം നിരാകരിക്കപ്പെട്ടപ്പോള്‍, ‘ഒരുകാലത്തു ഒരു പാട്ട് പാടിക്കാന്‍ വേണ്ടി സംഗീതസംവിധായകര്‍ക്കു ലതാ മങ്കേഷ്‌കറിന്റെ കാലു പിടിക്കേണ്ടി വരും’ എന്നു പറഞ്ഞ ഗുലാം ഹൈദര്‍ എന്ന സംഗീതസംവിധായകന്റെ പ്രവചനം അക്ഷരാര്‍ത്ഥത്തില്‍ സത്യമായി ഭവിച്ചു.  

അഞ്ചു മറാത്തി ചിത്രങ്ങള്‍ക്കും രണ്ടു ഹിന്ദി ചിത്രങ്ങള്‍ക്കും അവര്‍ സംഗീതസംവിധാനംനിര്‍വഹിച്ചു. ഹിന്ദിയിലും മറാത്തിയിലും ചില സിനിമകള്‍ നിര്‍മ്മിക്കുകയും ചെയ്തു. വാദായ്, ജഹാംഗീര്‍, കാഞ്ചന്‍ഗംഗ, ലേകിന്‍ എന്നിവ ശ്രദ്ധേയം. കേന്ദ്രസാഹിത്യ അക്കാദമി, കൊല്‍ഹാപൂരിലെ ശിവാജി യൂണിവേഴ്‌സിറ്റി, ഇന്ദിര കലാസംഗീത വിദ്യാലയ എന്നീ സ്ഥാപനങ്ങള്‍ ഡോക്ടറേറ്റ് നല്‍കി ലതയെ ആദരിച്ചു. ലതാമങ്കേഷ്‌കറുടെ മൂന്ന് സഹോദരിമാരും സഹോദരനും ഗായകരാണ്. ആശാ ഭോസ്ലെയും ഉഷാ മങ്കേഷ്‌കറും ചേച്ചിയുടെ മേഖലയില്‍ തന്നെ വന്നു. ആശ ഏറെ പ്രശസ്തി നേടി. ഹൃദയനാഥ് മങ്കേഷ്‌കര്‍ ഏതാനും ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.

ലതയുടെ മികച്ച പാട്ടുകള്‍ തെരഞ്ഞെടുക്കുന്നത് കടലില്‍ നിന്ന് ഏതാനും തിരകളെ തെരഞ്ഞെടുക്കുന്നതു പോലെയാണ്. അവര്‍ പാടിയതെല്ലാം അമൃതാണ്. എങ്കിലും മഹലിലെ ‘ആയേഗാ ആനേവാലാ…’, മധുമതിയിലെ  ‘ആജാരെ…പരദേശി…’, വഹ് കോന്‍ ഥീ യിലെ ‘ലഗ് ജാ ഗെലേ…’,  ദോ ആംഖേം ബാരഹ് ഹാഥിലേ ‘ഹേ മാലിക് തെരെ ബന്ദെ ഹം…’ എന്നിവ വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

Tags: indiasingerലതാ മങ്കേഷ്കര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

India

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

Gulf

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി : ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നന്ദിയറിച്ചു

India

യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏറ്റവും ശക്തമായ കാന്തങ്ങൾ ഇന്ത്യ നിർമ്മിക്കും ; 7,280 കോടിയുടെ പദ്ധതിയുമായി മോദി സർക്കാർ

India

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.