ന്യൂദല്‍ഹി: എയര്‍ ഇന്ത്യ ഏറ്റെടുത്ത് പത്ത് ദിവസത്തിന് ശേഷം വലിയൊരു രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി. കുറഞ്ഞ ചെലവില്‍ വിമാനയാത്രയെന്ന ഇന്ത്യക്കാരുടെ സ്വപ്നത്തിന് ചിറക് മുളപ്പിച്ച എയര്‍ ഇന്ത്യയ്ക്ക് ആ പേര് ലഭിച്ചത് എങ്ങനെയാണ്? ആരാണ് എയര്‍ ഇന്ത്യയ്ക്ക ആ പേര് നല്‍കിയത്? ഇന്നും ആളുകള്‍ക്കിടയില്‍ വലിയ സംശയമാണ് അത്. എന്നാല്‍ അതിനുള്ള ഉത്തരവുമായി കമ്പനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് കമ്പനി രഹസ്യം വെളിപ്പെടുത്തിയത്.
1946 ല്‍ ടാറ്റ സണ്‍സ് ജീവനക്കാര്‍ക്കിടയില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പിലൂടെയാണ് എയര്‍ ഇന്ത്യയ്ക്ക് ആ പേര് ലഭിച്ചത്. നാല് പേരുകളാണ് നിര്‍ദ്ദേശമായി മുന്നോട്ടു വച്ചത്. ഇന്ത്യന്‍ എയര്‍ലൈന്‍സ്, പാന്‍-ഇന്ത്യ എയര്‍ലൈന്‍സ്, ട്രാന്‍സ് – ഇന്ത്യന്‍ എയര്‍ലൈന്‍സ്,എയര്‍ ഇന്ത്യ എന്നിവയായിരുന്നു ആ പേരുകള്‍. ഇവയില്‍ നിന്നാണ് എയര്‍ ഇന്ത്യ എന്ന പേര് തെഞ്ഞെടുക്കപ്പെട്ടത്. ടാറ്റാ ഓര്‍ഗനൈസേഷന്റെ മേധാവികള്‍ ജനാധിപത്യപരമായി പേര് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചു.ഇതിനായി ജീവനക്കാര്‍ക്ക് വോട്ടിംഗ് പേപ്പറുകള്‍ വിതരണം ചെയ്തു. ഓരോരുത്തരോടും അവരുടെ ഒന്നും രണ്ടും മുന്‍ഗണനകള്‍ രേഖപ്പെടുത്താന്‍ അഭ്യര്‍ത്ഥിച്ചു. ആദ്യ കണക്കെടുപ്പില്‍ എയര്‍ ഇന്ത്യയ്ക്ക് 64, ഇന്ത്യന്‍ എയര്‍ ലൈന്‍സിന് 51, ട്രാന്‍സ്-ഇന്ത്യന്‍ എയര്‍ ലൈന്‍സിന് 19 എന്നിങ്ങനെയാണ് വോട്ടുകള്‍ ലഭിച്ചത്.
വോട്ട് കുറവുള്ള പേരുകള്‍ ഒഴിവാക്കി രണ്ടാമതും വോട്ടിനിട്ടു. എയര്‍ ഇന്ത്യക്ക് 72ും ഇന്ത്യന്‍ എയര്‍ ലൈന്‍സിന് 58ും വോട്ട് ലഭിച്ചു. അങ്ങനെ പുതിയ കമ്പനിയുടെ പേര് എയര്‍ ഇന്ത്യ എന്നായെന്ന് കമ്പനി ട്വിറ്ററില്‍ കുറച്ചു.പേര് തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത് കമ്പനി ജീവനക്കാരാണെന്ന് രേഖപ്പെടുത്തി 1946 ലെ ടാറ്റയുടെ പ്രതിമാസ ബുള്ളറ്റിനും കമ്പനി ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: