തിരുവനന്തപുരം: മുപ്പത്തിയഞ്ചിലേറെ ഇന്ത്യന്‍ ഭാഷകളിലും വിദേശഭാഷകളിലുമായി 30,000 ത്തിലേറെ ഗാനങ്ങള്‍ പാടിയിട്ടുള്ള ലതാ മങ്കേഷ്ക്കര്‍ മലയാളാത്തിലും പാടിയിട്ടുണ്ട്. 1974 ല്‍ ഇങ്ങിയ രാമു കാര്യാട്ട് സംവിധനം ചെയ്ത നെല്ല് എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കര്‍ ആലപിച്ചതാണ്. വയലാര്‍ രാമവര്‍മ്മയുടെ ഈ വരികള്‍ക്ക് ഈണമിട്ടത് സലില്‍ ചൗധരിയും.. ഇന്ത്യയിലെ ഏറ്റവും മികച്ച സംഗീതസംവിധായകരിലൊരാളായ സലില്‍ ചൗധരിയാണ് തന്റെ ഈണത്തില്‍ ഒരു മലയാളം ഗാനമാലപിക്കാന്‍ ലതയെ ക്ഷണിച്ചത്. ലതയുടെ ഏക മലയാള ഗാനം
പി. വത്സലയുടെ നെല്ല് എന്ന നോവലിനെ ആസ്പദമാക്കി രാമു കാര്യാട്ടും കെ.ജി ജോര്‍ജ്ജും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. എസ്.എല്‍. പുരം സദാനന്ദന് ആണ് സംഭാഷണം രചിച്ചത്.്.പ്രേംനസീര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, കൊട്ടാരക്കര ശ്രീധരന് നായര്‍, ജയഭാരതി എന്നിവര്‍ അഭിനയിച്ചു
ഗാനത്തിന്റെ വരികള്‍
കദളി കണ്‍കദളി ചെങ്കദളി പൂ വേണോ..
കവിളില്‍ പൂമദമുള്ളൊരു പെണ്‍പൂ വേണോ പൂക്കാരാ…(2)
മുകളില്‍ ഝിലു ഝിലു ഝിലു ഝിങ്കിലമോടെ
മുകില്പ്പൂ വിടര്‍ത്തും പൊന്‍കുടക്കീഴേ….(2)
വരില്ലേ നീ വനമാലീ തരില്ലേ താമരത്താലി
തെയ്യാരെ തെയ്യാരെ താരേ…..
(കദളി)
കിളികള്‍ വളകിലുക്കണ വള്ളിയൂര്‍ക്കാവില്‍
കളഭം പൊഴിയും കിക്കിളിക്കൂട്ടില്‍(2)
ഉറങ്ങും നിത്യമെന്‍ മോഹം
ഉണര്‍ത്തും വന്നൊരു നാണം
തെയ്യാരെ തെയ്യാരെ താരേ…..
(കദളി)
മുളയ്ക്കും കുളുര് മുഖക്കുരു മുത്തുകള്‍പോലെ
മുളമ്പൂ മയങ്ങും കുന്നിനു താഴേ…(2)
നിനക്കീ തൂവലു മഞ്ചം
നിവര്‍ത്തീ വീണ്ടുമെന്‍ നെഞ്ചം
തെയ്യാരെ തെയ്യാരെ താരേ…..
(കദളി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: