ആറ്റുകാല്‍: ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാല ഇത്തവണയും വീടുകളില്‍ മാത്രം. ഇക്കൊല്ലത്തെയും പൊങ്കാല കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വീടുകളില്‍ മാത്രമായി ചുരുക്കിയത്. കഴിഞ്ഞ വര്‍ഷവും പൊതുനിരത്തുകള്‍ ഒഴിവാക്കി വീടുകളില്‍ മാത്രമായി പൊങ്കാല ചുരുക്കിയിരുന്നു. ആറ്റുകാല്‍ പൊങ്കാല വഴിയരികില്‍ വേണെന്ന് ഇന്നലെ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമെടുത്തത്.
17നാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവം. കുത്തിയോട്ടമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടി പങ്കെടുക്കുന്ന ഉന്നതതല യോഗ ത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇത്തവണത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു. ചടങ്ങില്‍ ആറ്റുകാല്‍ ക്ഷേത്ര ട്രസ്റ്റ് നല്കുന്നഅംബാ പുരസ്കാരം ഈ വര്‍ഷം മോഹ3ലാലിന് നല്‍കാനും തീരുമാനിച്ചിരുന്നു.
പൊങ്കാല പ്രവൃത്തികളുടെ എസ്റ്റിമേറ്റ് അടുത്ത തിങ്കളാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്ന് കളക്ടര്‍ നിര്‍ദേശം നല്കി. ഉത്സവ മേഖലയായിട്ടുള്ള എല്ലാ വാര്‍ഡുകളിലും റോഡുകളുടെ അറ്റകുറ്റപ്പണികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: