ന്യൂദല്‍ഹി: എംആര്‍എഫ്, അപ്പോളോ ടയേഴ്സ്, സിയറ്റ് ലിമിറ്റഡ്, ജെകെ ടയേഴസ്, ബിര്‍ള ടയേഴ്സ് എന്നീ കമ്പനികള്‍ക്കെല്ലാം കൂടി 1788 കോടി പിഴ. കോമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെതാണ് നടപടി. ടയര്‍ വില ഉയര്‍ത്തി തന്നെ പിടിച്ചു നിര്‍ത്താന്‍ ഇവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. ടയര്‍ മാനുഫാക്ചറേഴ്സ് അസോസിയേഷനും പിഴ ചുമത്തിയിട്ടുണ്ട്. പരസ്പരം ആലോചിച്ച് വില നിശ്ചയിച്ചും ഉല്‍പ്പാദനം കുറച്ചും ടയര്‍ വില കുറയാതെ കള്ളക്കളി നടത്തിയെന്നാണ് കമ്മിഷന്റെ കണ്ടെത്തല്‍. അപ്പോളോ ടയേഴ്സ് ലിമിറ്റഡ് (425.53 കോടി), എംആര്‍എഫ് ലിമിറ്റഡ് (622.09 കോടി), സിയറ്റ് ലിമിറ്റഡ് (252.16 കോടി), ജെകെ ടയര്‍ (309.95 കോടി), ബിര്‍ള ടയേഴ്സ് (178.33 കോടി) എന്നിങ്ങനെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഇത്തരം ഗൂഢപദ്ധതിക്ക് ഒത്താശ ചെയ്ത ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചേഴ്സ് അസോസിയേഷന് 8.4 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഈ കമ്പനികളില്‍ നിന്ന് വിലവിവരങ്ങള്‍ ശേഖരിക്കുന്നതില്‍ വിമുഖത കാണിച്ചതിലാണ് അസോസിയേഷന് പിഴ. 20112012 കാലത്ത് കോംപറ്റീഷന്‍ നിയമത്തിന്റെ മൂന്നാം വകുപ്പ് ലംഘിച്ചു എന്നതിന്റെ പേരിലാണ് ടയര്‍ കന്പനികള്ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്. കോംപറ്റീഷന്‍ കമ്മീഷന്റെ വിധിക്കെതിരേ ടയര്‍ കമ്പനികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ഹര്‍ജി തള്ളുകയാണ് ഉണ്ടായത്. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളി.
കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കോര്‍പറേറ്റ് മന്ത്രാലയത്തില്‍നിന്നു ലഭിച്ച വിവരത്തിന്റെഅടിസ്ഥാനത്തിലാണ് കോംപറ്റീഷന്‍ കമ്മീഷന് ഓഫ് ഇന്ത്യ ടയര്‍ കമ്പനികള്‍ക്കെതിരേ നടപടിയെടുത്തത്. ടയര്‍ കമ്പനികള്‍ക്കു പിഴയിട്ടുകൊണ്ടുള്ള അന്തിമവിധി പുറപ്പെടുവിച്ചതായി കോംപറ്റീഷന്‍ കമ്മീഷന് വ്യക്തമാക്കി. അതിനാല്‍ ഇനി ഒരു മാറ്റവും ഉണ്ടാകില്ലെന്ന് അവര്‍ വ്യക്തമാക്കി. 2005ല്‍ സ്വാഭാവിക റബറിന്റെ വില കിലോയ്ക്ക് 78 രൂപയില്‍ നിന്ന് 114 രൂപയായി ഉയര്‍ന്നപ്പോള്‍ ടയര്‍ വില 12 മുതല്‍ 15 വരെ ശതമാനം കൂട്ടി. പിന്നീട് റബര്‍ വില 82 രൂപയിലേക്ക് ഇടിഞ്ഞപ്പോള്‍ ടയര്‍ വിലയില്‍ മൂന്നു മുതല്‍ നാലു വരെ ശതമാനം മാത്രമാണ് കുറച്ചത്.
2008ല്‍ റബര്‍ വില വീണ്ടും 142 രൂപയായി ഉയര്‍ന്നു. അപ്പോള്‍ ടയര്‍ വിലയില്‍ 17 മുതല്‍ 22 വരെ ശതമാനം വര്‍ധനയുണ്ടായി. 2008 ഡിസംബറിലും 2009 ജനുവരിയിലും സ്വാഭാവികറബറിന്റെ വില ഇടിഞ്ഞു. ഇക്കാലയളവില്‍ ടയറിന്റെ എക്സൈസ് തീരുവ വെട്ടിക്കുറച്ചു. എന്നാല്‍, ടയര്‍ വില കമ്പനികള്‍ കുറച്ചില്ലെന്നുമാണ് കാമ്പറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: