ഇടുക്കി: തമിഴ്നാടിന്റെ അവകാശത്തര്‍ക്കം ഭയന്ന് കേരളത്തിന്റെ നിര്‍ദിഷ്ട പാമ്പാര്‍ വൈദ്യുതി പദ്ധതിയുടെ പേര് മാറ്റി കെഎസ്ഇബിയുടെ ഉത്തരവ്. മറയൂര്‍ ജലവൈദ്യുതി പദ്ധതിയെന്ന് പുനര്‍നാമകരണം ചെയ്ത് വൈദ്യുതി ബോര്‍ഡ് ഉത്തരവിറക്കി. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിലൊന്നാണ് പാമ്പാര്‍.
മുല്ലപ്പെരിയാര്‍ ഏതാണ്ട് അനുകൂലമായതോടെ പാമ്പാര്‍ വൈദ്യുതി പദ്ധതിക്കെതിരേ തടസവാദങ്ങളുമായി തമിഴ്നാട് രംഗത്തെത്തിയിരുന്നു. പാമ്പാര്‍ നദിയില്‍ കേരളം ഡാം നിര്‍മ്മിച്ചാല്‍ കോയമ്പത്തൂര്‍ ജില്ലയിലെ 60,000 ഏക്കര്‍ സ്ഥലത്തെ കൃഷിക്ക് ജലലഭ്യത കുറയുമെന്ന് പ്രചരിപ്പിച്ചാണ് തമിഴ് വികാരം ഇളക്കിവിടുന്നത്.
പാമ്പാറില്‍ നിന്നുള്ള ജലം പ്രധാനമായും എത്തിച്ചേരുന്നത് തമിഴ്നാട്ടിലെ അമരാവതി ഡാമിലാണ്. കാവേരി നദീജലം സുപ്രീംകോടതി ഉത്തരവു പ്രകാരം കര്‍ണാടകം തമിഴ്നാടിന് നല്‍കുന്നുണ്ടെങ്കിലും കാവേരി ട്രിബ്യൂണല്‍ വിധിപ്രകാരം 15 വര്‍ഷം മുമ്പ് കേരളത്തിന് അനുവദിച്ച 30 ടിഎംസി ജലം ഉപയോഗിക്കാന്‍ ഇതുവരെ പദ്ധതികളായിട്ടില്ല. പമ്പാര്‍ പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ ഈ ജലം ഉപയോഗിക്കാന്‍ കഴിയും.
പാമ്പാര്‍ എന്ന പേരില്‍ നിലവില്‍ തമിഴ്നാട്ടില്‍ ഒരു അണക്കെട്ടുണ്ടെന്നും അതിനാല്‍ ഭാവിയിലെ കത്തിടപാടുകളില്‍ അന്തര്‍ സംസ്ഥാന തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പേര് മാറ്റുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടി ചീഫ് എന്‍ജിനീയര്‍ ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
കഴിഞ്ഞ മാസം 26ന് ചേര്‍ന്ന കെഎസ്ഇബി ഫുള്‍ ബോര്‍ഡ് യോഗം റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം പദ്ധതിയുടെ പേര് മാറ്റാന്‍ അനുമതി നല്‍കുകയായിരുന്നു. ഷോളയാറില്‍ ഈ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
40 മെഗാവാട്ടിന്റെ വൈദ്യുതി പദ്ധതിയാണ് പാമ്പാര്‍ നദിയില്‍ നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ പാരിസ്ഥിതി ആഘാത പഠനം പൂര്‍ത്തിയാക്കി രണ്ടാംഘട്ട ഹൈഡ്രോളജിക്കല്‍ ഡാറ്റാ തയ്യാറാക്കുന്ന നടപടി പുരോഗമിക്കുകയാണ്.മറയൂരിന് സമീപം പാമ്പാര്‍ പുഴയിലാണ് പദ്ധതി ഉയരേണ്ടത്. 170 മീറ്റര്‍ നീളവും 30 മീറ്റര്‍ വീതിയുമുള്ള ഡാം നിര്‍മിക്കണം.
ചിന്നാര്‍ വന്യജീവി സങ്കേതത്തിലാണ് പവര്‍ഹൗസിന്റെ സ്ഥാനം. ഈ ഡാം വരുന്നതോടെ കുടിവെള്ള പ്രശ്നത്തിനടക്കം ഒരുപരിധി വരെ പരിഹാരമുണ്ടാകും. പാമ്പാര്‍ വൈദ്യുതി പദ്ധതിയുടെ പേര് മാറ്റി മറയൂര്‍ പദ്ധതി എന്നാക്കിയുളള കെഎസ്ഇബിയുടെ ഉത്തരവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: