തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരഷ് മാധ്യമങ്ങളില്‍ നടത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്. അശ്വത്ഥാത്മാവ് വെറമൊരു ആന എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് സ്വപ്ന മാധ്യമങ്ങളില്‍ ശിവശങ്കറിനെതിരെ പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കേസ് തീരുംവരെ സ്വപ്ന സുരേഷിന്റെ പ്രസ്താവനകളോട് ഒന്നും പറയാനില്ല. പുസ്തകത്തില്‍ എഴുതിയ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും വിശകലനം ചെയ്യാനും അനുമാനിക്കാനും വായനക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. എന്റെ എഴുത്തിലൂടെ ഞാന്‍ എല്ലാം വിശദമാക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ആരോപണങ്ങള്‍ക്ക് ഞാന്‍ മറുപടി പറയേണ്ടതില്ലെന്നും ശിവശങ്കര്‍ അറിയിച്ചു. ശിവശങ്കറിന്റെ പുസ്തകത്തിലെ പ്രസ്താവനകള്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഉയര്‍ത്തിയത്.
ശിവശങ്കറുമായി തനിക്ക് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച് എല്ലാ കാര്യവും അദ്ദേഹത്തിന് അറിയാവുന്നതാണ്. ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ സഹായിച്ചില്ലെന്ന ശിവശങ്കറിന്റെ വാദവും സ്വപ്ന പൂര്‍ണമായും തള്ളി. ബാഗില്‍ എന്തായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഡോണ്ട് വറി ഇക്കാര്യം നോക്കിക്കൊള്ളാമെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. അറിയില്ലെന്നായിരുന്നു തന്റെ ആത്മകഥയില്‍ ശിവശങ്കര്‍ പറഞ്ഞത്.
സ്വപ്നയുമായി മൂന്ന് വര്‍ഷത്തെ പരിചയം ഉണ്ടായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് നയതന്ത്ര ബാഗേജ് തടഞ്ഞുവെച്ചപ്പോള്‍ സ്വപ്ന ആദ്യം ഫോണ്‍ വഴിയും പിന്നീട് നേരിട്ടെത്തിയും വിട്ടുകിട്ടാന്‍ സഹായം തേടി. കസ്റ്റംസ് നടപടികളില്‍ ഇടപെടാനാകില്ലെന്നാണ് മറുപടി നല്‍കിയത്. ബാഗേജില്‍ സുഹൃത്തായ സരിത്തിനു വേണ്ട് ഡ്യൂട്ടി അയക്കാതെ ആരോ അയച്ച സാധനങ്ങളാണ് ഉണ്ടായിരുന്നതെന്നാണ് സ്വപ്നം പറഞ്ഞത്. സ്വപ്നക്ക് സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ അസ്തപ്രജ്ഞനായെന്നാണ് ശിവശങ്കര്‍ തന്റെ ആത്മകഥയില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ ആരേയും ചെളിവാരി തേക്കാന്‍ താത്പ്പര്യമില്ല. എന്നെ എറിഞ്ഞാല്‍ ഞാനും എറിയുമെന്ന് സ്വപ്ന സുരേഷ്. ചതിക്കാന്‍ ഉദ്ദേശമുണ്ടായിരുന്നെങ്കില്‍ മറ്റു പല ബന്ധങ്ങളുമുണ്ടെന്ന് പരസ്യമാക്കാമായിരുന്നു. എങ്കില്‍ ഈ പറയുന്ന അന്തസ്സും പദവിയുമൊക്കെ നിമിഷനേരത്തില്‍ അവസാനിക്കും. ഇതിലും വലിയ ബോംബ് തെളിവ് സഹിതം തന്റെ പക്കലുണ്ടെന്നുമാണ് സ്വപ്ന പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: