തിരുവനന്തപുരം : ഐഫോണ്‍ നല്കി ഒരു ഐഎഎസ് ഓഫീസറെ ചതിക്കാനാവുന്നത് എങ്ങനെ. എം. ശിവശങ്കര്‍ പറഞ്ഞ പ്രകാരമാണ് മൂന്ന് വര്‍ഷത്തോളം താന്‍ ജീവിച്ചത്. തന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു അദ്ദേഹം. പുസ്തകത്തില്‍ തനിക്കെതിരായി ഇങ്ങനെ എഴുതുമെന്ന് പ്രതീക്ഷിച്ചില്ലെന്നും പ്രതികരണവുമായി സ്വപ്ന.
ജന്മദിന സമ്മാനമായി ശിവശങ്കറിന് നല്‍കിയത് ഫോണല്ല. തനിക്ക് ലഭിച്ച ഫോണ്‍ അത്രയും നാള് സൂക്ഷിച്ച് വെച്ച് ജന്മദിനത്തിന്റെ അന്ന് നല്‍കേണ്ടതില്ല. തന്റെ സ്വന്തം പണം കൊടുത്ത് വാങ്ങിയ സമ്മാനങ്ങളാണ് അദ്ദേഹത്തിന് നല്‍കിയത്. കോണ്‍സല്‍ ജനറല്‍ പറഞ്ഞതനുസരിച്ചാണ് ഫോണ്‍ നല്‍കിയതെന്ന് അദ്ദേഹത്തെ താന്‍ അറിയിച്ചിട്ടുള്ളതാണെന്നും സ്വപ്ന പറഞ്ഞു.
വിമാനത്താവളത്തിലെ ബാഗേജ് കസ്റ്റംസ് തടഞ്ഞുവച്ചപ്പോള്‍ ശിവശങ്കറിനെ വിളിച്ച് ഇക്കാര്യം അറിയിച്ചതാണ്. ഡോണ്ട് വറി ഇക്കാര്യം നോക്കാമെന്നാണ് അദ്ദേഹം മറുപടി നല്‍കിയത്. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ ഇവിടെ നിന്നും മാറി നില്ക്കാന് ശ്രമിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം എറണാകുളത്ത് അഭിഭാഷകനെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിക്കുകയും ചെയ്തു. കേസ് ഭയന്ന് ബെംഗളൂരുവിലേക്ക് പോകും വഴിയും ശിവശങ്കറിനോട് സംസാരിച്ചു. ലോക്ഡൗണിനിടെ താന്‍ നടത്തിയ യാത്രയ്ക്ക് അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചോ എന്ന് അറിയില്ല.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ കാര്യവും ശിവശങ്കറിന് അറിയാമായിരുന്നു. തന്റെ ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു അദ്ദേഹം. എന്നാല്‍ കസ്റ്റംസ് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ തന്നെ അറിയാമോയെന്ന് ഉറപ്പില്ലെന്ന് പറഞ്ഞു. ഇത്ര ബന്ധമുണ്ടായിട്ടും തള്ളിപ്പറഞ്ഞത് ഏറെ വേദനിപ്പിച്ചു. ജോലിക്കായി നല്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമെന്നും ശിവശങ്കറിന് അറിമായിരുന്നു. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തന്നെ ജോലിക്ക് എടുക്കുന്നത്. അദ്ദേഹത്തിന്റെ പുസ്തകത്തിലൂടെ നടത്തിയിട്ടുള്ള പരാമര്‍ശങ്ങള്‍ ക്ലീന്‍ ചിറ്റ് ലഭിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ്.
തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെഫോണില്‍ മാനേജരായി ജോലി നല്‍കിയതിനു പിന്നിലും ശിവശങ്കറിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. നാലോ അഞ്ചോ മാസം ജയശങ്കര്‍ അവിടെ ജോലി ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പിരിച്ചുവിടുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: