ന്യൂദല്‍ഹി: ശശി തരൂര്‍ എംപിയുടെ അതിബുദ്ധി നിറഞ്ഞ വിമര്‍ശനത്തിനും ഉപദേശത്തിനും വായടപ്പിക്കുന്ന മറുപടി നല്കി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. തമിഴ്നാട്ടിലെ എംപിയുടെ ചോദ്യത്തിന് ജ്യോതിരാദിത്യ സിന്ധ്യ ഹിന്ദിയില്‍ ഉത്തരം നല്‍കിയത് തമിഴ്നാട്ടില്‍ നിന്നുള്ള അംഗത്തെ അപമാനിക്കലാണെന്നായിരുന്നു തരൂരിന്റെ വിമര്‍ശനം.
പകരം ഇംഗ്ലീഷില്‍ ഉത്തരം നല്‍കേണ്ടതായിരുന്നു എന്നാണ് ശശി തരൂര്‍ സിന്ധ്യയെ ഉപദേശത്തിന് പാര്‍ലമെന്റില്‍ എല്ലാ ഇന്ത്യന്‍ ഭാഷകളിലും തത്സമയ വിവര്‍ത്തനം ലഭ്യമാണെന്നായിരുന്നു സിന്ധ്യയുടെ മറുപടി. ലോക്സഭയില്‍ ചോദ്യോത്തരവേളയിലാണ് ശശി തരൂരും ജ്യോതിരാദിത്യ സിന്ധ്യയും ഏറ്റുമുട്ടിയത്.
തമിഴരുടെ ഹിന്ദി വിരോധം മുതലെടുത്ത് ബിജെപി മന്ത്രിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു ശശി തരൂരിന്റെ തന്ത്രം. എന്നാല്‍ സിന്ധ്യയുടെ സമര്‍ത്ഥമായ മറുപടിയില്‍ ശശി തരൂരിന്റെ ഗൂഢ നീക്കം പാളി. വീണ്ടും തരൂര്‍ സിന്ധ്യയെ വിമര്‍ശിക്കാന്‍ എഴുന്നേറ്റെങ്കിലും ഇത് അപമാനമല്ലെന്നായിരുന്നു സ്പീക്കര്‍ ഓം ബിര്‍ളയുടെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: