യുഎഇയില്‍ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയര്‍ ചിത്രം ‘ആയിഷ’ ക്കൊപ്പം പ്രമൂഖ ബോളിവുഡ് കോറിയോ ഗ്രാഫര്‍ പ്രഭുദേവയും ചേരുന്നു. എം ജയചന്ദ്രന് ഈണം നല്കിയ ഗാനത്തിന് ചുവടുകള്‍ ചിട്ടപ്പെടുത്തുന്നതിനാണ് പ്രഭുദേവ എത്തിയത്. നീണ്ട ഇടവേളക്കു ശേഷം ഇതാദ്യമായാണ് പ്രഭുദേവ ഒരു മലയാളം ചിത്രത്തിന് ഡാന്‍സ് ചിട്ടപ്പെടുത്തുന്നത്. ഖത്തര്‍ വിഷന്‍ ഗ്രൂപ്പ് എംഡി നൗഫല്‍ എന്‍.എം. സന്നിഹിതനായിരുന്നു.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ‘ആയിഷ’ എന്ന ചിത്രത്തിന്റെ രചന ആഷിഫ് കക്കോടി നിര്‍വ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഇഗ്ലീഷിലും അറബിയിലും പുറത്തിങ്ങുന്ന ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷാ പതിപ്പുകളിലും എത്തുന്നു.
ക്രോസ് ബോര്‍ഡര്‍ ക്യാമറയുടെ ബാനറില്‍ സക്കറിയ നിര്‍മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതാക്കള്‍ ഫെദര്‍ ടച്ച് മൂവി ബോക്സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്സിറ്റ്, മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി. എന്നിവരാണ്. ഛായാഗ്രഹണം വിഷ്ണു ശര്‍മ, എഡിറ്റര്‍- അപ്പു എന്‍. ഭട്ടതിരി, ചീഫ് അസ്സോസിയേറ്റ്- ബിനു ജി. നായര്‍, ഗാനരചന- ബി.കെ. ഹരിനാരായണന്, സുഹൈല്‍ കോയ, പിആര്‍ഒ- എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: