ചവറ: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസുകള്‍ ഉടന്‍തന്നെ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഉള്‍പ്രദേശങ്ങളിലെ യാത്രക്കാരാണ് ഇതുകാരണം വലയുന്നത്.
അരിനല്ലൂര്‍, കോയിവിള, പാവുമ്പ, തെക്കുംഭാഗം, പണ്ടുത്തന്സങ്കേതം പ്രദേശങ്ങളിലെ മത്സ്യക്കച്ചവടക്കാരായ സ്ത്രീകള്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ആശ്രയമായിരുന്ന കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ല. പുലര്‍ച്ചെയുള്ള ശാസ്താംകോട്ട-കോയിവിള-തെക്കുംഭാഗം- കൊല്ലം, കരുനാഗപ്പള്ളി-ദളവാപുരം-കൊല്ലം, പത്തനംതിട്ട-ശങ്കരമംഗലം-കാട്ടില്‍ ക്ഷേത്രം, കായംകുളം-ശങ്കരമംഗലം-കാട്ടില്‍ ക്ഷേത്രം, കൊല്ലം-ശങ്കരമംഗലം കാട്ടില്ക്ഷേത്രം, കരുനാഗപ്പള്ളി-വെറ്റമുക്ക്- തേവലക്കര-തെക്കുംഭാഗം, കരുനാഗപ്പള്ളി-കുറ്റിവട്ടം-ഭരണിക്കാവ്-പത്തനംതിട്ട എന്നീ ഓര്‍ഡിനറി ബസുകളും, തെക്കുംഭാഗം-കൊട്ടുകാട്-തിരുവനന്തപുരം ഫാസ്റ്റ് പണ്ടാസഞ്ചര് ബസുമാണ് ഇല്ലാതായിരിക്കുന്നത്.
നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങളിലേക്ക് മത്സ്യബന്ധനത്തിന
ഇതര ജോലിക്കള്ക്കും പോകുന്നവര്‍ക്ക് വലിയ ആശ്വാസമായിരുന്ന സര്‍വീസുകളാണിതെല്ലാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ആര്‍സിസി എന്നിവടങ്ങളില്‍ പേണ്ടാകുന്നവര്ക്കും സര്‍വീസുകള്‍ വളരെ സഹായമായിരുന്നു. ദേശീയപാതയ്ക്ക് കിഴക്കുള്ള പ്രദേശങ്ങളിലേക്ക് രാവും പകലും ആശ്രയമായിരുന്ന കായംകുളം-ശങ്കരമംഗലം-കോയിവിള-പടപ്പനാല്‍, കൊല്ലം-പടിഞ്ഞാറെ കല്ലട, കൊല്ലം-തട്ടാശ്ശേരി-മുകുന്ദപണ്ടുരം എന്നീ മൂന്ന് സര്‍വ്വീസുകളും വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് നിര്‍ത്തിയത്. കൊവിഡ് വ്യാപനവും ലോക്ഡൗണും കാരണം സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നത് തടസ്സപ്പെട്ടു. കൊവിഡ് നിയന്ത്രണങ്ങളില്‍ അയവ് വന്നതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഇനിയെങ്കിലും നണ്ടിര്ത്തിവച്ച സര്‍വ്വീസുകള്‍ പുനരാരംഭിക്കണമെന്നാണ് ഉയരുന്ന ആവശ്യം.
തേവലക്കര, തെക്കുംഭാഗം, ചവറ, പന്മന ഗ്രാമപഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി നടത്തിവന്നിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ എംഎല്‍എയ്ക്കും കെഎസ്ആര്‍ടിസിക്കും നിവേദനം സമര്‍പ്പിച്ചിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും നടപടിയായില്ലെന്ന് ജനങ്ങള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: