തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാല വൈസ്ചാന്സിലര് പുനര്‍ നിയമനത്തില്‍ സംസ്ഥാനത്തെ ഇടത് ഭരണത്തിന് ആശ്വാസം. വിസി നിയമനത്തെ ചോദ്യം ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിനെതിരെ നല്കിയ ഹര്‍ജി ലോകായുക്ത തള്ളി. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്കിയ രേഖകളുടെ അടിസ്ഥാനത്തിലാണ് മന്ത്രിക്ക് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്.
വി.സിയായി പ്രഫ. ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തെഴുതിയ മന്ത്രി അധികാരദുര്‍വിനിയോഗം നടത്തിയിട്ടില്ല. ഗവര്‍ണര്‍ക്ക് മുന്നില്‍ മന്ത്രി അനാവശ്യ സമ്മര്‍ദം ചെലുത്തിയിട്ടില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ മന്ത്രിയുടെ ശുപാര്‍ശ തള്ളാമായിരുന്നു. മന്ത്രി എന്ന നിലയില്‍ പക്ഷപാതപരമായി പെരുമാറിയിട്ടില്ല. തെറ്റാവഴി സ്വീകരിച്ചുവെന്നതിന് വ്യക്തയില്ലെന്നും ഹര്‍ജി തള്ളിക്കൊണ്ട് ലോകായുക്ത അറിയിച്ചു.
കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനത്തില്‍ എജിയുടെ നിയമോപദേശം ഉണ്ടായിരുന്നു. മന്ത്രി സര്‍വകലാശാലക്ക് അന്യയല്ല, പ്രോ വൈസ്ചാന്‍സലറാണ്. ചാന്‍സലറായ ഗവര്‍ണര്‍ പ്രോ വൈസ്ചാന്‍സലറുടെ നിര്‍ദ്ദേശം അംഗീകരിക്കുകയായിരുന്നുവെന്നും ലോകായുക്തയുടെ ഉത്തരവില്‍ പറയുന്നുണ്ട്. വിസിയെ പുനര്‍ നിയമിക്കുന്നതിന് മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ നിര്‍ദ്ദേശം ക്രമവിരുദ്ധമാണെന്ന് ആരോപിച്ചാണ് രമേശ് ചെന്നിത്തല ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: