മലപ്പുറം : വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്കിടെ കത്തിയെടുത്ത് വീശി എസ്ഡിപിഐ പ്രവര്ത്തകന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മലപ്പുറം പ്രിയദര്‍ശിനി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥികള്‍ തമ്മിലെ തര്‍ക്കത്തിനിടയിലാണ് എസ്ഡിപിഐ പ്രവര്ത്തകന് ഇടപെട്ട് എല്ലാവര്ക്കും നേരെ കത്തിയെടുത്ത് വീശിയത്.
കോളേജിലെ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥികളും മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികളും തമ്മിലുള്ള പ്രശ്നംതെരുവിലേക്ക് ഇറങ്ങുകയും നാട്ടുകാരില്‍ ചിലര്‍ ഇതില്‍ ഇടപെടുകയുമായിരുന്നു. അതിനിടെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരു എസ്ഡിപിഐ പ്രവര്ത്തകന് ഇടപെടാന്‍ എത്തിയതോടെയാണ് സംഘര്‍ഷത്തിന്റെ സ്വഭാവം മാറിയത്.
എസ്ഡിപിഐക്കാരന് കത്തി വീശുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. ഇതോടെ ഇരു വിഭാഗത്തേയും മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. എന്നാല്‍ സംഘര്‍ഷത്തില്‍ പരാതി ഇല്ലെന്നാണ് ഇരു വിഭാഗത്തിന്റേയും നിലപാട്.
കോളജിനുള്ളിലെ തര്‍ക്കങ്ങള്‍ തെരുവില്‍ കത്തി വീശുന്ന സംഘര്‍ഷത്തിലേക്ക് നീങ്ങുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് പോലീസ് അറിയിച്ചു. സംഘര്‍ഷത്തില്‍ പങ്കുള്ള ഏഴ് പേര്‍ക്കെതിരെ പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. കത്തി വീശിയയാളെ സ്ഥിരം കുറ്റവാളികളുടെ പട്ടികയില്‍പ്പെടുത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: