കൊച്ചി : അനധികൃതമായി മണല്‍കടത്ത് നടത്തിയ സിപിഎം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റില്‍. മൂവാറ്റുപുഴയാറില്‍ നിന്ന് അനധികൃതമായി മണല്‍ വരിയ ഉദയനാപുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുനില്‍ കുമാറാണ് പിടിയിലായത്. അനധികൃതമായി ഇയാള്‍ മണല്‍വാരി ലോറിയില്‍ നിറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.
സുനില്‍ കുമാറിനൊപ്പം ആറ് പേര്‍കൂടി പിടിയിലായിട്ടുണ്ട്. എന്നാല്‍ താന്‍ മണല്‍ വാരുകയായിരുന്ന സുഹൃത്തുക്കളെ സഹായിക്കാനായി എത്തിതാണ്. ഇതുമായി ബന്ധമില്ലെന്നുമാണ് സുനില്‍ കുമാര്‍ നല്കിയ വിശദീകരണം. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: