Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മത്യാഗത്തിന്റെ ആള്‍രൂപം

ഇതിഹാസ ഭാരതം

കവനമന്ദിരം പങ്കജാക്ഷന്‍ by കവനമന്ദിരം പങ്കജാക്ഷന്‍
Feb 4, 2022, 06:00 am IST
in Samskriti

ധര്‍മ്മപുത്രന്റെ വാക്കുകള്‍ കേട്ട ഭീഷ്മന്‍ പറഞ്ഞു, ”ഞാന്‍ ജീവിച്ചിരിക്കെ യുദ്ധത്തില്‍ എന്നെ ആരും ജയിക്കില്ല. ഇതു സത്യമാണ്. എന്നോട് എതിര്‍ത്തു ജയിച്ചാല്‍ അതു ജയമാണ് പാണ്ഡുപുത്രരേ! ജയം വേണമെങ്കില്‍ എന്നെ യുദ്ധത്തില്‍ നേരിട്ടു പ്രഹരിക്കുക.  പാര്‍ത്ഥരേ! ഞാനിതാ സമ്മതം തരുന്നു, യഥാസുഖം പ്രഹരിക്കുക. ഇതേ നടപ്പുള്ളു.  ഞാന്‍ തീര്‍ന്നാല്‍ ഒക്കെയും തീര്‍ന്നു. അതുകൊണ്ട് ഇതുചെയ്യുക.”

യുധിഷ്ഠിരന്‍ പറഞ്ഞു, ”പിതാമഹ! പോരില്‍ ദണ്‌ഡേന്തിനില്‍ക്കുന്ന, യമനെപ്പോലെ യുദ്ധത്തില്‍ നില്ക്കുന്ന അങ്ങയെ ജയിക്കാന്‍ എന്താണുപായമെന്നു പറഞ്ഞാലും.”ഭീഷ്മന്‍ പറഞ്ഞു, ”നീ പറഞ്ഞത് നേരാണ്. ഇന്ദ്രാദി ദേവകള്‍ക്കും ഞാന്‍ പോരില്‍ അശക്യനാണ്.  എന്നാല്‍ ശസ്ത്രം താഴെവെച്ചുനില്‍ക്കുന്ന എന്നെ ഈ പോരില്‍ മഹാരഥര്‍ വീഴ്‌ത്തും. ശസ്ത്രംവെച്ചവന്‍, ഉഴലുന്നവന്‍, നിന്നാള്‍ എന്നു പറയുന്നവന്‍, പെണ്ണായവന്‍, പെണ്ണിന്റെപേരുള്ളവന്‍, വികലാംഗന്‍, ഏകപുത്രന്‍, നീചന്‍ എന്നിവരില്‍ എനിക്കു യുദ്ധം രസമല്ല.  ഹേ രാജേന്ദ്ര! അമംഗളനെ കണ്ടാല്‍  ഞാന്‍ നിശ്ചയമായും യുദ്ധം ചെയ്യില്ലെന്നു മുമ്പേ കല്പിച്ച നിശ്ചയമാണ്. നിന്റെ സൈന്യത്തിലെ മഹാരഥനായ, ആരെയും പോരില്‍ ജയിക്കുന്നവനായ, ഇപ്പോള്‍ ആണായിത്തീര്‍ന്ന, നിങ്ങള്‍ക്ക് ആ കഥ അറിയാവുന്ന, ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി പോരില്‍ ശൂരനായ അര്‍ജുനന്‍ എന്നോടെതിര്‍ക്കട്ടെ. എന്നോടെതിര്‍ക്കുന്ന പൂര്‍വനാരിയായ ശിഖണ്ഡിയില്‍ ഞാന്‍ അമ്പെടുത്തു പ്രഹരിക്കില്ല.  ആ അവസരം കണ്ട് പാണ്ഡുപുത്രനായ അര്‍ജുനന്‍ എന്നെ അതിവേഗം ശരങ്ങളാല്‍ ഹനിക്കട്ടെ യുധിഷ്ഠിരാ! കൃഷ്ണനും അര്‍ജുനനുമൊഴികെ മറ്റാര്‍ക്കും ഞാന്‍ വധ്യനല്ല. ശരവും വില്ലുമേന്തി നില്‍ക്കുന്ന ആ ബീഭത്സു എന്നെ വീഴ്‌ത്തട്ടെ. എന്നാല്‍ നിനക്കു ജയം കിട്ടും. ഇങ്ങനെ ചൊന്നമാതിരി ചെയ്യൂ കൗന്തേയ! എന്നാല്‍ നീ  പോരില്‍ കൗരവരെ ജയിക്കും.’ മാന്യനായ കുരുപിതാമഹനെ കൂപ്പിത്തൊഴുത് എല്ലാവരും സ്വന്തം ശിബിരത്തിലേക്ക് നടന്നു. പരലോകത്തേക്ക് പോകാനൊരുങ്ങി ഭീഷ്മപിതാമഹന്‍ ഇങ്ങനെ പറഞ്ഞതുകേട്ട അര്‍ജുനന്‍ സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു, ”കുരുവൃദ്ധനും ഗുരുവുമായ പിതാമഹനുമായി പോരില്‍ ഞാന്‍ എങ്ങനെ ഏറ്റുമുട്ടും കൃഷ്ണാ!  പൊടിയേറ്റ ശരീരത്തോടെ ആ ഭീഷ്മപിതാമഹന്റെ മടിയില്‍ക്കേറി ബാലനായ ഞാന്‍ അച്ഛാ എന്നു വിളിച്ചപ്പോള്‍ ‘ഉണ്ണീ! നിന്റെ അച്ഛനല്ല, അച്ഛന്റെയച്ഛന്‍’ എന്നു പറഞ്ഞുതന്ന ആ പിതാമഹനെ ഞാന്‍ എങ്ങനെ കൊല്ലും മാധവ!  സൈന്യം മുടിഞ്ഞാലും പൂജ്യനായ അവനോട് ഞാന്‍ പൊരുതില്ല. ജയമായാലും വധമായാലും കൊള്ളാം. എന്നാലും എന്താണു നിന്റെ അഭിപ്രായം കൃഷ്ണാ!”

കൃഷ്ണന്‍ ഇങ്ങനെ പറഞ്ഞു, ”ക്ഷത്രധര്‍മ്മസ്ഥനായ നീ പോരില്‍ ഭീഷ്മവധം ശപഥം ചെയ്തിരുന്നു. പിന്നെന്തുകൊണ്ട് നീ കൊല്ലുന്നില്ല? ഗര്‍വിഷ്ഠനായ ഈ ക്ഷത്രവീരനെ പാര്‍ത്ഥ! നീ വീഴ്‌ത്തുക. ഗാംഗേയനെ വധിക്കാതെ നിനക്കു ജയം നേടാനാവില്ല.  ഉറപ്പായിട്ടും നീ ഭീഷ്മനെ കൊല്ലുക. എന്റെ വാക്കു കേള്‍ക്കുക. മഹാബുദ്ധിമാനായ ബൃഹസ്പതി പണ്ട് ദേവേന്ദ്രനോട് ഇങ്ങനെ പറഞ്ഞു, ‘മൂത്തവനായ വൃദ്ധനെയും ഗുണമുള്ളവനെയും തന്നെക്കൊല്ലാനെതിര്‍ക്കുമ്പോള്‍ കൊന്നുവീഴ്‌ത്താമെന്ന്.’ യുദ്ധവും രക്ഷയും പിന്നീട് ഈര്‍ഷ്യവിട്ടു ചെയ്യുന്ന യജ്ഞവും ക്ഷത്രിയര്‍ക്ക് ശാശ്വതമായ ധര്‍മ്മമാണ്.”

(തുടരും)  

Tags: Lord VishnuമഹാഭാരതംLord Krishna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കൃഷ്ണവിഗ്രഹം വീട്ടില്‍ വയ്‌ക്കുമ്പോള്‍…..

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌
Kerala

കനകകോലത്തിലേറി ഗുരുവായൂരപ്പൻ, രുദ്രതീർത്ഥത്തിലറാടി ഭക്തജന സഹസ്രം, ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി

Samskriti

കൃഷ്ണന്റെയും രാധയുടെയും പ്രണയം പഠിപ്പിക്കുന്ന ജീവിത പാഠങ്ങള്‍

Spiritual

മഹാവിഷ്‌ണുവിന്റെ നരസിം‌ഹ അവതാരത്തെക്കുറിച്ച് ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Samskriti

ഭക്തിയുടെ മാഹാത്മ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.