ഈ വര്‍ഷം ആഗസ്റ്റില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണത്തിന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചാന്ദ്രയാന്‍-3 വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്. ചന്ദ്രയാന്‍ മൂന്നിന്റെ വിക്ഷേപണം സംബന്ധിച്ച് ലോകസഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുകയായിരുന്നു.
ഈ വര്‍ഷം ആഗസ്റ്റില്‍ ചന്ദ്രയാന്‍-3 വിക്ഷേപിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കൊറോണ പ്രതിസന്ധിമൂലമാണ് ഐസ്ആര്‍ഒയുടെ ദൗത്യങ്ങള്‍ വൈകിയതെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ.ജിതേന്ദ്ര സിങ്ങ് വ്യക്തമാക്കി. ചന്ദ്രയാന് മുന്‍പ് റിസാറ്റ് സാറ്റെറ്റിന്റെ വിക്ഷേപണം നടത്തും ഫെബ്രുവരി 14 ന് ആയിരിക്കും വിക്ഷേപണമെന്നാണ് സൂചന. ഈ വര്‍ഷം ഐഎസ്ആര്‍ഒ 19 ഓളം വിക്ഷേപണങ്ങളാണ് നടത്താന്‍ തയ്യാറാകുന്നത്.
ഇന്ത്യയുടെ ആദ്യ ചന്ദ്രയാത്ര പേടകമാണ് ചന്ദ്രയാന്‍. ചന്ദ്ര പര്യവേഷണങ്ങള്‍ക്കായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐ.എസ്.ആറ്.ഓ) 2008 ഒക്ടോബര്‍ 22ന് ചന്ദ്രനിലേയ്‌ക്ക് അയച്ച യാത്രികരില്ലാത്ത യാന്ത്രികപേടകമാണ്. ചന്ദ്രനെ സംബന്ധിച്ച നിര്‍ണായക വിരങ്ങള്‍ കണ്ടെത്തിയ ചന്ദ്രയാന്‍ വണ്‍ വന്‍ വിജയമായിരുന്നു. ചന്ദ്രയാന്‍ കണ്ടെത്തിയ നിര്‍ണായക വിവരങ്ങളെ ചുറ്റി പറ്റി ഇന്നും ലോകത്തിന്റെ പലഭാഗങ്ങളിലും ഗവേഷണങ്ങള്‍ നടന്നുവരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: