തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസില്‍ താന്‍ വേട്ടയാടപ്പെട്ടെന്ന് അവകാശ വാദവുമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ പറഞ്ഞത് പെരും നുണ. ശനിയാഴ്ച പുറത്തിറങ്ങുന്ന അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പേരിലിറങ്ങുന്ന പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.
സ്വര്‍ണ്ണക്കടത്തിന്റെ മാസറ്റര്‍ മൈന്‍ഡ് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്നയ്ക്ക് പങ്കുണ്ടെന്ന് അറിഞ്ഞപ്പോള്‍ താന്‍ അസ്ത്രപ്രജ്ഞനായി. സ്വപ്നയും സരിത്തും സ്വര്‍ണ്ണക്കടത്തിലെ മുഖംമൂടികള്‍ മാത്രമാണ്.
സ്പേയ്സ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയതില്‍ തനിക്ക് പങ്കില്ല. സ്വപ്നയുടെ ബയോഡാറ്റയില്‍ റഫറന്‍സിനായി തന്റെ പേര് വെക്കുകയായിരുന്നു. ഇത് സംബന്ധിച്ച് തനിക്ക് യാതൊരു അറിവും ഉണ്ടായില്ല. ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ എയര്‍പോര്‍ട്ടിലെ കസ്റ്റംസില്‍ നിന്നും ബാഗേജ് വിട്ടു കിട്ടുന്നതിനായി സ്വപ്ന തന്റെ സഹായം തേടിയെങ്കിലും താന്‍ ആവശ്യം നിരസിക്കുകയാണ് ചെയ്തതത്.
അതേസയം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ നല്കിയ മൊഴി പച്ചക്കള്ളമാണ്. സ്വര്‍ണ്ണക്കടത്ത് കേസിലെ മാസ്റ്റര്‍മൈന്‍ഡ് ആണ് താനെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചെന്നും ശിവശങ്കറിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്.
നയതന്ത്ര ചാനലിലെ സ്വര്‍ണ്ണക്കടത്ത് കേസില്‍ ജയില്‍മോചിതനായ ശേഷം മാധ്യമപ്രവര്‍ത്തകരൊക്കെ പ്രതികരണമറിയാന്‍ ശ്രമിച്ചിരുന്നെങ്കിലും ശിവശങ്കര്‍ ഇതുവരെ പിടികൊടുത്തിട്ടില്ല. മാധ്യമ പ്രവര്‍ത്തകരില്‍ നിന്നും ഒഴിഞ്ഞുമാറുകയായിരുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം പുറത്തിറങ്ങിയാല്‍ മാത്രമേ ഇതില്‍ ‘അശ്വത്ഥാമാവ് എന്നും, ‘ആന’ എന്നും ഉദ്ദേശിച്ചത് ആരെയൊക്കെയാണെന്നും വ്യക്തത വരൂ.
അതിനിടെ ജയില്‍ നിന്ന് പുറത്തിറങ്ങി ഒരു വര്‍ഷം പിന്നിട്ടതോടെ ശിവശങ്കര്‍ ഇതിനോടനുബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്. ‘സ്വാതന്ത്ര്യത്തിന്റെ 365 ദിവസങ്ങളെന്നാണ് ശിവശങ്കറിന്റെ കുറിപ്പ്. കഴിഞ്ഞ ദിവസം ഫെബ്രുവരി 3നാണ് ശിവശങ്കര്‍ ജയില്‍മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: