പൂഞ്ഞാര്‍: കഴിഞ്ഞ പ്രളയത്തില്‍ വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നതോടെ മാസങ്ങളായി വാടക വീട്ടില്‍ കഴിയുകയാണ് ഓട്ടോറിക്ഷ ഡ്രൈവറായ മൂന്നിലവ് വാളംപറമ്പില്‍ സാജുവും കുടുംബവും. മൂന്നിലവ് മേച്ചാല്‍ റോഡ് നിര്‍മാണത്തിനായി രണ്ട് സെന്റ് സ്ഥലവും ഇവര്‍ വിട്ട് നല്‍കിയിരുന്നു. സുരക്ഷണ ഭിത്തി പുനര്‍നിര്‍മിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷകാലത്ത് വീട് തന്നെ നിലംപതിക്കുന്ന സ്ഥിതിയാണുള്ളത്.
മൂന്നിലവ് കടപുഴ മേച്ചല്‍ റൂട്ടില്‍ കടപുഴ പാലത്തിന് സമീപത്താണ് സാജുവും മാതാവും അടങ്ങുന്ന കടുംബം താമസിച്ചിരുന്നത്. അകെയുള്ള 5 സെന്റ് സ്ഥലത്തില്‍ നിന്നും 2 സെന്റ് കടപുഴ റോഡ് വികസനത്തിനായി വിട്ട് നല്കി. ബാക്കിയുള്ള 3 സെന്റ് സ്ഥലത്ത് ഗ്രാമപഞ്ചായത്തില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വിടും നിര്‍മ്മിച്ചു.
ആദ്യ പ്രളയത്തില്‍ കടപുഴ പാലത്തിനോട് ചേര്‍ന്നുള്ള സംരക്ഷണഭിത്തിയുടെ അടിഭാഗം ഒഴുക്കില്‍പ്പെടുകയും, മാണി സി കാപ്പന് എംഎല്‍എ പുനരുദ്ധാരണത്തിനായി 5 ലക്ഷം രൂപാ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചില രാഷ്ട്രീയ ഇടപെടലുകള്‍ പിന്നിടുണ്ടായതോടെ അനുവദിച്ച തുക വിനിയോഗിക്കാന്‍ കഴിഞ്ഞില്ല.
ഇക്കഴിഞ്ഞ പ്രളയത്തില്‍ വീടിനോട് ചേര്‍ന്നുള്ള ഭാഗം വരെ സംരക്ഷണഭിത്തി തകര്‍ന്നു. ഇതോടെ സാജുവിന്റെ വീടും അപകടാവസ്ഥയിലായി. മുറ്റം ചിലയിടങ്ങളില്‍ വിണ്ട് കീറിയിട്ടുണ്ട്. വിട്ടിലെ താമസം സുരക്ഷിതമല്ലാതായതോടെ സാജുവും കുടുംബവും വാടക വീട്ടിലേക്ക് മാറി.
ഓട്ടോറിക്ഷ ഓടിച്ച് സാജുവിന് കിട്ടുന്ന തുകയാണ് കുടുംബത്തിന്റെ എകവരുമാന മാര്‍ഗ്ഗം. രോഗിയായ മാതാവിന്റെ ചികിത്സയ്ക്കും നല്ലൊരു തുക ചിലവാകും. ഇതിനിടയില്‍ വാടക തുക കൂടി കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകയാണ് സാജു. സംരക്ഷണഭിത്തി പുനര്‍നിര്‍മിച്ചാല്‍ വീട്ടില്‍ സുരക്ഷിതരായി കഴിയാം.
എംഎല്‍എ അടക്കം ജനപ്രതിനിധികള്‍ക്ക് നിവേദനം നല്‍കിയെങ്കിലും നാളിതുവരെ നടപടികള്‍ ഒന്നും ആയിട്ടില്ല. ചില കേന്ദ്രങ്ങളില്‍ നിന്നുള്ള അനാവശ്യ രാഷ്ട്രീയ ഇടപെടലാണ് തടസമാകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. സംരക്ഷണഭിത്തി നിര്‍മിച്ചില്ലെങ്കില്‍ കടപുഴ പാലത്തിനും ഭീഷണിയാണ്. ആകെയുള്ളതില്‍ ഒരു പങ്ക് റോഡ് നിര്‍മാണത്തിനായി വിട്ടു നല്‍കിയിട്ടും സര്‍ക്കാരില്‍ നിന്ന് കരുണ ലഭിക്കുന്നില്ലയെന്ന വിഷമത്തിലാണ് സാജു. അടിയന്തരമായി സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിണമെന്ന ആവശ്യമാണ് പ്രദേശവാസികള്‍ക്കുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: