ലഖ്നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അയോധ്യ രാമക്ഷേത്ര നിര്‍മാണം ബിജെപിയേക്കാള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് വാഗ്ദാനവുമായി സമാജ് വാദി പാര്‍ട്ടി എംപി രാം ഗോപാല്‍ യാദവ്. ക്ഷേത്രനിര്‍മാണം തടസപ്പെടുത്താന്‍ സമാജ് വാദി പാര്‍ട്ടി ശ്രമം നടത്തുന്നുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചിരുന്നു. ഇതോടെ ജനങ്ങളുടെ പിന്തുണയുണ്ടാക്കിയെടുക്കാന്‍ ലക്ഷ്യമിട്ടാണ് ക്ഷേത്ര നിര്‍മാണം വേഗത്തിലാക്കുമെന്ന വാഗ്ദാനവുമായി എസ്പി എംപി രംഗത്ത് എത്തിയത്.
അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നത് തടയാനുള്ള ശ്രമങ്ങളാണ് അഖിലേഷ് യാദവും സമാജ്വാദി പാര്‍ട്ടിയും ചേര്‍ന്ന് നടത്തുന്നത്. അഖിലേഷ് എത്ര ശ്രമിച്ചാലും ക്ഷേത്ര നിര്‍മാണ ജോലികള്‍ നിര്‍ത്തിവെക്കില്ല. അത് പൂര്‍ത്തിയാക്കുമെന്നുമായിരുന്നു അമിത് ഷാ രാജ്യസഭയില്‍ പ്രസ്താവിച്ചത്.
എന്നാല്‍ അയോധ്യയില്‍ ബിജെപി ക്ഷേത്രം പണിയുകയല്ല മോഷ്ടിക്കുകയാണ്. ബിജെപിയേക്കാള്‍ വേഗത്തില്‍ ക്ഷേത്ര നിര്‍മാണം എസ്പി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച രാംഗോപാല്‍ യാദവ് മഥുരയില്‍ ശ്രീ കൃഷ്ണനായി ക്ഷേത്രം പണിയാന്‍ അഖിലേഷ് യാദവിനോട് ആവശ്യപ്പെടുമെന്നും പറഞ്ഞു.
അഖിലേഷ് യാദവിനെ ഗുണ്ട എന്ന് വിളിച്ചാല്‍ സമുദായം നിങ്ങള്‍ക്ക് വോട്ട് ചെയ്യുമോ. ബിജപി നേതാക്കള്‍ എല്ലാ ദിവസവും സഹാറന്‍പൂരിലും ദിയൂബന്ദിലും എത്തി പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയാണെന്നും രാംഗോപാല്‍ യാദവ് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: