ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച് കെട്ടിത്തൂക്കി കൊന്നകേസില്‍ പ്രതിയായ ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാന്‍ പോലീസിന്റെ ഒത്തുകളി. സുപ്രധാന വകുപ്പായ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം പ്രതിക്കെതിരെ പോലീസ് ചുമഴ്ത്താതെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം കേസിലെ പ്രതിയായ ഇരുപത്തിരണ്ടുകാരന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ജൂണ്‍ മാസം 30നാണ് വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയില്‍ കെട്ടിത്തൂക്കിയ നിലയില്‍ ആറുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അയല്വാസികൂടെയായ ഡിവൈഎഫ്ഐ നേതാവ് അര്ജുന് പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
പെണ്‍കുട്ടിക്ക് 3 വയസുള്ളപ്പോള്‍ മുതല്‍ പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി കണ്ടെത്തി. മിഠായിയും ഭക്ഷ്യവസ്തുക്കളും നല്‍കിയായിരുന്നു പീഡനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: